"ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി " ഒന്നും ചെയ്യാതിരിക്കുന്നവന് എന്തിന് വാർഷിക കരാർ; സൂപ്പർ താഴ്ത്താൻ വാർഷിക കരാർ നൽകിയതിന് ട്രോൾ; ആരാധകർ പറയുന്നത് ഇങ്ങനെ

2023 ഏകദിന ലോകകപ്പിന് മുന്നോടിയായി മാർച്ച് 26 ഞായറാഴ്ച പ്രഖ്യാപിച്ച ബിസിസിഐ വാർഷിക കളിക്കാരുടെ കരാർ പട്ടികയിൽ ശിഖർ ധവാനെ ബിസിസിഐ ഉൾപ്പെടുത്തിയത് ആരാധകർക്ക് അതിശയമായി. നിലവിൽ ഒരു ഫോര്മാറ്റിലും ടീമിന്റെ പ്രധാന താരം അല്ലാത്ത ധവാന് കരാർ നൽകിയ ഭാഗം ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കിയെന്ന് തന്നെ പറയാം . 37-കാരനായ അദ്ദേഹത്തിന് ഗ്രേഡ് സി കരാർ ലഭിച്ചു, 2022-23 സീസണിൽ (ഒക്ടോബർ 2022- സെപ്റ്റംബർ 2023) ഒരു കോടി രൂപ ലഭിക്കും.

ഏകദിന ലോകകപ്പില്‍ താന്‍ കളിക്കുന്നത് കാണാന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തന്നെ പിന്തുണച്ചതായി ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ ശിഖര്‍ ധവാന്‍ കഴിഞ്ഞ ദിവസമാണ് അവകാശപ്പെട്ടത്. ഏകദിന ഫോര്‍മാറ്റിലെ പ്രധാന താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഫോമിലെ ഇടിവിനെത്തുടര്‍ന്ന് ധവാന് ടീമിലെ തന്റെ സ്ഥാനം നഷ്ടമായിരുന്നു. രോഹിത് ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോള്‍, രാഹുല്‍ ദ്രാവിഡിനൊപ്പം അദ്ദേഹം എന്നെ പിന്തുണച്ചു. ഞാന്‍ എന്റെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്റെ കാഴ്ചപ്പാട് അടുത്ത ലോകകപ്പായിരിക്കണമെന്നും അവര്‍ എന്നോട് പറഞ്ഞു. 2022 എനിക്ക് വളരെ നല്ലതായിരുന്നു. ഞാന്‍ സ്ഥിരത പുലര്‍ത്തി- ധവാന്‍ പറഞ്ഞു.

എന്തായാലും ലോകകപ്പ് ടീമിലേക്കുള്ള സാധ്യത പട്ടികയിൽ ധവാൻ ഉണ്ടെന്നുള്ള സൂചനയാണ് ഇതുവഴി നമുക്ക് മനസിലാകുന്നത്. ഒരു ഫോര്മാറ്റിലും ടീമിൽ സ്ഥാനം ഉറപ്പില്ലാത്ത താരത്തിന് എങ്ങനെ സി ഗ്രേഡ് കാക്കര കിട്ടിയെന്നാണ് ചിലർ ചോദിക്കുന്നത്. ഇപ്പോഴും ഇന്ത്യ ധവാനെ പരിഗണിക്കുന്നുണെന്ന് അറിയുമ്പോൾ സന്തോഷം എന്ന് ഒരു ആരാധകൻ പറയുന്നുണ്ട്.