എന്നെ പേടിപ്പിച്ച ബാറ്റർ? ഒടുവിൽ അത് തുറന്നുപറഞ്ഞ് ജസ്പ്രീത് ബുംറ; ആരാധകർക്ക് ആകാംക്ഷ

പ്രീമിയർ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ നിലവിൽ കളിയിൽ നിന്ന് ഇടവേള എടുത്ത് നിൽക്കുകയാണ്. ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരായ ഹോം ടെസ്റ്റ് പരമ്പരയുടെ അദ്ദേഹം കളത്തിൽ തിരിച്ചെത്തും. വർഷാവസാനം ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പര്യടനം നടത്തുമ്പോൾ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തെ അദ്ദേഹം നയിക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഉൾപ്പടെ മുന്നിൽ ഉള്ള സാഹചര്യത്തിൽ ഇന്ത്യക്ക് പരമ്പര ജയിക്കേണ്ടത് അത്യാവശ്യമാണ്.

2024ലെ ടി20 ലോകകപ്പിലാണ് ജസ്പ്രീത് ബുംറ ഇന്ത്യക്കായി അവസാനമായി കളിച്ചത്. അവിടെ ടൂർണമെൻ്റിൽ 15 വിക്കറ്റ് വീഴ്ത്തുകയും പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടുകയും ചെയ്തു. പാകിതാനെതിരായ നിർണായക മത്സരത്തിൽ 3/14 നേടിയ അദ്ദേഹം, വെറും 120 ഡിഫൻഡിൽ ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചു.

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, താൻ ഇതുവരെ പന്തെറിഞ്ഞതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ബാറ്ററിനെക്കുറിച്ച് ഇന്ത്യൻ പേസറോട് ചോദിച്ചു. ഒരു ബൗളർ എന്ന നിലയിൽ എതിർ ബാറ്റ്സ്മാൻമാരെ തൻ്റെ തലയിൽ കയറാൻ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞ പ്രതികരണം രസകരമായിരുന്നു.

“നോക്കൂ, എനിക്ക് ഒരു നല്ല ഉത്തരം നൽകണം, പക്ഷേ യഥാർത്ഥ ഘടകം എന്നെ ആരും എൻ്റെ തലയിൽ കയറാൻ അനുവദിക്കില്ല. കാരണം ലോകത്തിലെ ആർക്കും എന്നെ തകർത്തെറിയാൻ സാധിക്കില്ല എന്ന ചിന്ത എനിക്കുണ്ട്. ” ബുംറ പറഞ്ഞു.

https://www.youtube.com/shorts/AIDbh7Y75yQ

“എതിരാളികളെ എനിക്ക് വലിയ ബഹുമാനമാണ്. അതിനാൽ തന്നെ അവർ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ എനിക്കും പറ്റുന്നു. ” ബുംറ പറഞ്ഞു.

Read more