പുതുമ ഒന്നുമില്ല, പ്രേടിക്ടബിൾ ആയിരുന്നു; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി അഭിഷേക് ശർമ്മ

നാളുകൾ ഏറെയായി മോശം പ്രകടനം നടത്തുന്ന ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മ പതിവ് പോലെ തന്നെ ഇന്നും ബാറ്റിംഗിൽ ഫ്ലോപ്പായി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ 7 പന്തിൽ നിന്നായി രണ്ട് ഫോർ അടക്കം 9 റൺസ് നേടിയാണ് താരം മടങ്ങിയത്. വിൽ ജാക്‌സിന്റെ പന്തിൽ ഫിൽ സാൾട്ടിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

പവർപ്ലെ കഴിഞ്ഞപ്പോൾ ഇന്ത്യ 67-1 എന്ന നിലയിലാണ് നിൽക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനം നടത്തി ക്രീസിലുണ്ട്. താരത്തിന് മികച്ച പാർട്ട്ണർഷിപ്പ് നൽകികൊണ്ട് ഇഷാൻ കിഷനും ക്രീസിലുണ്ട്.

ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.