അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് അത്തരത്തിൽ പന്തെറിഞ്ഞത്, മികച്ച പ്രകടനത്തിന്റെ കാരണം പറഞ്ഞ് ഹാർദിക് പാണ്ഡ്യ

ബുധനാഴ്ച ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിലെ മഹത്തായ വിജയത്തിന് ശേഷം ടീം ഇന്ത്യ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിനെ മറ്റൊരു പരമ്പര വിജയത്തിലേക്ക് നയിച്ചു. നിർണ്ണായക മത്സരത്തിൽ മികച്ച ഓൾറൗണ്ട് പ്രകടനം നടത്തിയ താരം മൂന്ന് മത്സരങ്ങളിലെ മികവിന് ഓൾറൗണ്ടർ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

നായകനായ ഹാര്ദിക്ക് പരമ്പരയിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച ശേഷം ബാറ്റിംഗിലും ബോളിങ്ങിലും ഒരേ പോലെ മികച്ച പ്രകടനമാൻ നടത്തിയത്. ഭാവി നായകൻ കസേര ഉറപ്പിക്കാനും ഈ മികച്ച പ്രകടനത്തോടെ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യം.

വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയിൽ ഭാഗം ആകാത്തതിനാൽ ഇനി കുറച്ച് നാളുകൾക്ക് ശേഷം മാത്രമേ താരത്തെ കളിക്കളത്തിൽ കാണാൻ സാധിക്കുക ഉള്ളു എന്ന കാര്യം ഉറപ്പാണ്. അതിനാൽ തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം നല്കാൻ ഇന്നലെ ശ്രമിച്ചു എന്നാണ് അവാർഡ് നേടിയശേഷം താരം പറഞ്ഞത്.

“ഇന്ന് എന്റെ ഒഴിവു ദിവസമായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് കഴിയുന്നത്ര വേഗത്തിൽ ബൗൾ ചെയ്യാനായിരുന്നു, നാല് വിക്കറ്റുകൾ കളിയുടെ ഭാഗം മാത്രമാണ്, പക്ഷേ ഇന്ന് ഞാൻ 145 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞതായി ഞാൻ കരുതുന്നു.”
ഹാർദിക് തുടർന്നു:

Read more

“അത്തരത്തിലുള്ളതാണ് നിങ്ങൾ ഇപ്പോൾ കാണുന്ന സന്തോഷവും പുഞ്ചിരിയും എനിക്ക് നൽകിയത്. ഒരു ഇടവേളയ്ക്ക് മുമ്പുള്ള എന്റെ അവസാന ഗെയിമാണ് ഇന്നെന്ന് ഞാൻ അവനോട് പറഞ്ഞു, അതിനാൽ ഇന്ന് ഞാൻ പൂർണ്ണ സ്വാതന്ത്ര്യത്തിൽ ഇറങ്ങി, കഴിയുന്നത്ര വേഗത്തിൽ പന്തെറിയാൻ ശ്രമിച്ചു.”