ഇപ്പോഴും ആ പോരായ്മ കാണാം, അത് പരിഹരിച്ചില്ലെങ്കിൽ ഉറപ്പായിട്ടും തോൽക്കും

മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കൻ ടീമാണ് ടി20 ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത വെല്ലുവിളി. ടീം ഇന്ത്യയുടെ ഓൾറൗണ്ടർ അക്സർ പട്ടേൽ പറയുന്നതനുസരിച്ച്, ഇന്ത്യൻ ടീമിന്റെ പുതിയ മന്ത്രം ഈ ലോകകപ്പ് ‘ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കുക’ എന്നതാണ്, അവർ പ്രോട്ടീസ് ടീമിനെതിരെ നിർഭയ ക്രിക്കറ്റ് കളിക്കും. പെർത്തിലെ ഫാസ്റ്റ് & ബൗൺസി വിക്കറ്റിൽ കഗിസോ റബാഡയെയും ആൻറിച്ച് നോർട്ട്ജെയെയും കളിക്കുന്നത് വലിയ വെല്ലുവിളിയാണ്.

നാളെ നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീം ഏറെ കുറേ ഫൈനൽ ഉറപ്പിക്കുമെന്നതിനാൽ തന്നെ രണ്ട് ടീമുകളും മികച്ച പോരാട്ടമായിരിക്കും ലക്ഷ്യമിടുക. എന്തായാലും ഇന്ത്യയോട് ഒരു അപകടസൂചന നൽകുകയാണ് കപിൽ ദേവ്.

“ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ട്. ബാറ്റിംഗിൽ, ഇന്ത്യക്ക് കൂടുതൽ റൺസ് നേടണം എന്നെനിക്ക് തോന്നുന്നു, പക്ഷേ അവസാന 10 ഓവറിൽ 100-ലധികം റൺസ് നേടുന്നുണ്ട്. പക്ഷെ ആദ്യ ഓവറുകളിൽ റൺസ് വരുന്നില്ല, അതുപോലെ സ്പിന്നറുമാരും അവസരത്തിനൊത്ത് ഉയരണം, മോശവും ടീമുകൾക്ക് എതിരെ കളിക്കുന്ന പോലെ അല്ല നല്ല ടീമുകൾക്ക് എതിരെ.”

Read more

ദക്ഷിണാഫ്രിക്കൻ ടീമിലെ ഒന്നിലധികം ഇടംകൈയ്യൻമാരായിരിക്കും ഇന്ത്യൻ ടീമിന്റെ മറ്റൊരു വെല്ലുവിളി. പ്രോട്ടീസിനെതിരെ ഒരു ഓവറിൽ ഏകദേശം 9 റൺസ് വഴങ്ങിയ റെക്കോർഡുള്ള താരത്തിന് മികച്ച ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്.