ടി-20 ലോകകപ്പിലെ ടെസ്റ്റ് പ്രകടനം; തിലക് വർമ്മയുടെ ബാറ്റിംഗിനെതിരെ വൻ ആരാധകരോഷം

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ രാജകീയമായി സൂപ്പർ 8 ലേക്ക് പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ശിവം ദുബൈ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തിയും ശിവം ദുബൈയും വിക്കറ്റുകൾ നേടി മത്സരം അനുകൂലമാക്കി.

ടൂർണമെന്റിൽ ഇതുവരെയായി ഭേദപ്പെട്ട പ്രകടനം മാത്രമാണ് ഇന്ത്യൻ വൺ ഡൗൺ ബാറ്റ്‌സ്മാനായ തിലക് വർമ്മ കാഴ്ച വെക്കുന്നത്. ഏഷ്യ കപ്പിൽ തകർത്തടിച്ച താരം ടി 20 ലോകകപ്പിൽ ഇന്ത്യക്ക് ഒരു മുതൽക്കൂട്ടാകും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് തെറ്റ് പറ്റി. ഇന്നലെ നടന്ന മത്സരത്തിൽ 27 പന്തുകളിൽ നിന്നാണ് താരം 31 റൺസ് നേടിയത്. ഇത്രയും പന്തുകൾ നഷ്ടപെടുത്തിയതിൽ വൻ ആരാധകരോഷമാണ് ഉയരുന്നത്.

മത്സരത്തിൽ ശിവം ദുബൈ 66 റൺസും സൂര്യകുമാർ യാദവ് 34 റൺസും, തിലക് വർമ്മ 31 റൺസും, ഹർദിക് പാണ്ട്യ 30 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി. കൂടാതെ ശിവം ദുബൈ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.