സഞ്ജുവിനെ വിമർശിച്ച് സച്ചിനും, അനാവശ്യമായി വിക്കറ്റ് കളഞ്ഞതിൽ നിരാശ

ഐ‌പി‌എൽ 2022 ക്വാളിഫയർ 2 ൽ വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസ് (ആർ‌ആർ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആർ‌സി‌ബി) ഏഴ് വിക്കറ്റിന് തോൽപ്പിച്ചപ്പോൾ, സഞ്ജു സാംസൺ ഒരിക്കൽ കൂടി തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞതിൽ സച്ചിൻ ടെണ്ടുൽക്കർ നിരാശ പ്രകടിപ്പിച്ചു. വനിന്ദു ഹസരങ്ക തന്നെയാണ് ഇത്തവണയും താരത്തെ വീഴ്ത്തിയത്.

158 റൺസ് പിന്തുടർന്നപ്പോൾ RR നായകൻ 21 പന്തിൽ 23 റൺസാണ് നേടിയത്. പതിവുപോലെ തന്നെ അമിതാവേശം കാണിച്ചാണ് നായകൻ വിക്കറ്റ് കളഞ്ഞതെന്ന് പറയാം. സഞ്ജുവിന്റെ വിക്കറ്റുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് സച്ചിൻ ടെൻഡുൽക്കർ.

“ശരിക്കും സഞ്ജു നന്നായി കളിക്കുക ആയിരുന്നു. ആറാമത്തെ തവണ ആണെങ്കിൽ അനാവശ്യ ഷോട്ടായി പോയി അത്. സഞ്ജു ആ ഷോട്ട് കളിക്കരുതായിരുന്നു. സഞ്ജു നിന്നിരുന്നെങ്കിൽ കളി നേരത്തെ തീരുമായിരുന്നു.”

കളി ജയിച്ചിട്ടും സഞ്ജു ഒരുപാട് വിമർശനങ്ങൾ നേരിടുന്നുണ്ട്. സ്ഥിരത ഇല്ലാത്ത ബാറ്റിങ് കാരണമാണ് ഇന്ത്യൻ ടീമിലിടം കിട്ടാത്തത് എന്നും പറയുന്നവരുണ്ട്.

Read more

ഫൈനലിൽ ഗുജറാത്താണ് രാജസ്ഥാന്റെ എതിരാളികൾ.