തന്ത്രം രാജതന്ത്രം, ധോണിയുടെ ബാറ്റിംഗ് സ്ഥാനത്തെക്കുറിച്ചുള്ള നിർണായക അഭിപ്രായവുമായി സ്റ്റീഫൻ ഫ്ലെമിംഗ്; വിരമിക്കൽ സംബന്ധിച്ച് നിർണായക സൂചന

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായി ഒമ്പതാം നമ്പറിൽ ബാറ്റിംഗ് സ്ഥാനത്തിന് ശേഷം എംഎസ് ധോണിയുടെ ഫിറ്റ്‌നസിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമായി പ്രചരിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് മുൻ നായകൻ ഇപ്പോൾ ഫിറ്റ് അല്ല എന്നും പൂർണ ആരാഗ്യത്തിൽ അല്ല കളിക്കുന്നത് എന്നുമാണ് ആരാധകർ അനുമാനിച്ചത്.

ഗുജറാത്ത് ടൈറ്റൻസുമായുള്ള പോരാട്ടത്തിന് മുന്നോടിയായി എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചും ഫിറ്റ്നസ് നിലയെക്കുറിച്ചും ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് ഉൾക്കാഴ്ച നൽകി രംഗത്ത് വന്നിരിക്കുകയാണ്. “പേശികളിലെ ചെറിയ പരിക്കിൻ്റെ കാര്യത്തിൽ ഒന്നുമില്ല. ഓട്ടം, വിക്കറ്റ് കീപ്പിംഗ്, ഫലപ്രദമായി ഹിറ്റ് ചെയ്യൽ എന്നിവയിൽ ധോണി ഇപ്പോഴും മുന്നിലാണ്. അവൻ്റെ ജോലിഭാരം നിയന്ത്രിക്കുന്നത് നിർണായകമാണ്,” ധോണിയെ ഓർഡറിൽ താഴെ ബാറ്റ് ചെയ്യാനുള്ള തന്ത്രപരമായ തീരുമാനത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഫ്ലെമിംഗ് പറഞ്ഞു.

” ധോണി ഇപ്പോഴും ടീമിനായി തന്റെ 100 % നൽകുന്നു. പക്ഷെ ഞങ്ങൾക്ക് അവന്റെ ജോലിഭാരം നിയന്ത്രിച്ച മതിയാകു. ഒരുപാട് നേരം ബാറ്റ് ചെയ്യാൻ അവന് പറ്റില്ല. ” ഫ്ലെമിംഗ് പറഞ്ഞു. ടീമിന് ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പർ ഉണ്ടെന്നും എന്നാൽ ആ താരത്തിന് ധോണിയോളം കഴിവ് ഇല്ലാത്തത് കൊണ്ട് ആണ് അവനെ ഇറക്കാത്തത് എന്നും പരിശീലകൻ പറഞ്ഞു.

Read more

ധോണിയുടെ ശാരീരിക ക്ഷമതയിൽ കുറവ് വന്നെങ്കിലും 224.48 എന്ന ശ്രദ്ധേയമായ സ്‌ട്രൈക്ക് റേറ്റ് നിലനിർത്തിക്കൊണ്ട്, എല്ലാ ചെന്നൈ ഗെയിമുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഐപിഎൽ 2024 ലെ പോയിൻ്റ് പട്ടികയിൽ സിഎസ്‌കെ നിലവിൽ 4-ാം സ്ഥാനത്താണ്, പ്ലേ ഓഫ് യോഗ്യതക്കായുള്ള അവരുടെ അന്വേഷണത്തിൽ ധോണിയുടെ പങ്ക് നിർണായകമാണ്.