'മാഗിമാന്‍' എന്ന് പരിഹസിച്ചു വിളിച്ചവരെ കൊണ്ട് 'ഹിറ്റ്മാന്‍' എന്ന് മാറ്റി വിളിപ്പിച്ചവന്‍, വരുന്ന ഞായറും അയാള്‍ക്ക് സുരക്ഷിതമല്ല

‘Great dreamers, dreams are not just fullfilled, it transcends’

‘മഹാന്മാരുടെ സ്വപ്നങ്ങള്‍ വെറുതെ നിറവേറ്റപ്പെടുകയല്ല, മറിച്ച് കര കവിയുകയാണ് ചെയ്യുന്നത്’ Dr കലാമിന്റെ വാക്കുകളാണ്.

മൂന്ന് ODI ഡബിള്‍ സെഞ്ച്വറികള്‍, നാല് T20 സെഞ്ച്വറികള്‍, അഞ്ച് IPL കിരീടങ്ങള്‍…’മാഗിമാന്‍’ എന്ന് പരിഹസിച്ചു വിളിച്ചവരെ കൊണ്ട് ‘ഹിറ്റ്മാന്‍’ എന്ന് മാറ്റി വിളിപ്പിച്ച രോഹിത് ശര്‍മ്മയ്ക്ക് വേണമെങ്കില്‍, തന്റെ സ്വപ്നങ്ങള്‍ നിറവേറ്റിയ സംതൃപ്തിയോടെ വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ വിഹായസ്സില്‍ ഒരു രാജാവായി മേനി പറഞ്ഞിരിക്കാമായിരുന്നു.

Rohit Sharma out for 0 in his 1st match as red-ball opener

എന്നാല്‍, കലാം പറഞ്ഞത് പോലെ സ്വപ്നങ്ങളെ ‘transcend’ ചെയ്യിക്കാനാഗ്രഹിക്കുന്ന അയാള്‍, ചുവന്ന പന്തിനെയും തന്റെ വരുതിയില്‍ വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഗാബ്ബയിലെ തീചൂളയില്‍ കമ്മിന്‍സിന്റെ തീയുണ്ടകളെ തടുത്തിട്ട്, ഓവലില്‍ അന്‍ഡേഴ്‌സണിന്റെ ഔട്ട്‌സ്വിംഗറുകളെ നെഗോഷിയേറ്റു ചെയ്ത് അയാള്‍ റെഡ് ബോളിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു.

വാങ്കടയില്‍ അയാളുടെ ഓഫ് സ്റ്റമ്പ് പിളര്‍ന്ന ട്രെന്റ് ബോള്‍ട്ടിന്റെ ഇന്‍സ്വിംഗര്‍, കെണിങ്‌ടോണ്‍ ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ അയാളെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ മുഹമ്മദ് ആമിറിന്റെ ഇന്‍സ്വിംഗര്‍…..അയാളുടെ ദൗര്‍ബല്യം മനസ്സിലാക്കി അയാളെ തീര്‍ത്തും നിഷ്പ്രഭനാക്കി കളഞ്ഞ ഷഹീന്‍ ഷാ അഫ്രീഡിയുടെ ആ ഇന്‍സ്വിംഗിംഗ് യോര്‍ക്കര്‍…

India vs New Zealand, Semi-final 1: Trent Boult against Rohit Sharma: A test of patience and grit? | Cricket News – India TV

ഇടംകൈയില്‍ ഒളിപ്പിച്ചുവെച്ച ഇന്‍സ്വിംഗിംഗ് ഡെലിവറികളുമായി, ഞായറാഴ്ച അയാളെ ബോള്‍ട്ട് കാത്തിരിപ്പുണ്ട്. അയാള്‍ക്ക് മുമ്പില്‍ പുതിയ പുതിയ വെല്ലുവിളികള്‍ വന്ന് കൊണ്ടേയിരിക്കുന്നു…..ഈ വെല്ലുവിളിയും അയാള്‍ ഒരു ചെറുപുഞ്ചിരിയോട് നേരിട്ട് തോല്‍പ്പിക്കുമെന്ന് തന്നെ നമ്മള്‍ വിശ്വസിക്കുന്നു… കാരണം,

He is not the one who limit his challenges.. He is one who challenge his limits