ടി20 ലോക കപ്പ് 2021: ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബെന്‍ സ്‌റ്റോക്‌സ്

യുഎഇയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടി20 ലോക കപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഇംഗ്ലണ്ടിനൊപ്പം പാകിസ്ഥാനായിരിക്കും ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടുകയെന്ന് സ്‌റ്റോക്‌സ് ട്വീറ്ററില്‍ കുറിച്ചു.

ലോക കപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള സംഘം കളിച്ച 3 മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് 2 ലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മറുവശത്ത് ഇംഗ്ലണ്ടും മികച്ച നിലയിലാണ്. കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വിയറിയാതെ അവര്‍ ഗ്രൂപ്പ് ഒന്നില്‍ ഒന്നാമതുണ്ട്.

England vs Pakistan 1st T20I Live Telecast Channel in India and England: When and where to watch ENG vs PAK Trent Bridge T20I? - The SportsRush

ഇന്ന് വെകിട്ട് 7.30 ന് ദുബായില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തരായ ഓസ്ട്രേലിയയെ നേരിടും. ഇംഗ്ലണ്ടിനെ പോലെ തന്നെ ആദ്യ രണ്ടുകളിയും ജയിച്ചാണ് ഓസീസും എത്തുന്നത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്ന പോരാട്ടംകൂടിയായിരിക്കും ഇത്. 2010ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടും ഓസീസും ടി20 ലോക കപ്പില്‍ നേര്‍ക്കുനേര്‍വരുന്നത്.