ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഖുഷി മുഖര്‍ജി. ഒരുപാട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ തനിക്ക് പിറകെയുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് സൂര്യകുമാർ യാദവുമായുള്ള ബന്ധത്തെക്കുറിച്ച് ഖുഷി പ്രതികരിച്ചത്.
‘എനിക്ക് ഒരു ക്രിക്കറ്റ് താരവുമായും ഡേറ്റ് ചെയ്യാൻ ആഗ്രഹമില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ എന്റെ പിന്നാലെയുണ്ട്. സൂര്യകുമാർ യാദവ് ഒരുപാടു മെസേജുകൾ അയക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ മിണ്ടാറില്ല. എനിക്കും ആ ബന്ധം തുടരാൻ താൽപര്യമില്ല’, ഖുഷി വ്യക്തമാക്കി.
Read more
താൻ ഒരാളുമായും തന്റെ പേര് ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരം ബന്ധങ്ങളോട് തനിക്ക് താല്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇത് എപ്പോൾ നടന്ന സംഭവം ആണെന്ന് ഒന്നും താരം ഇതിൽ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഖുഷിയുടെ വെളിപ്പെടുത്തലുകളോട് സൂര്യകുമാർ യാദവ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.







