പാക് താരത്തിനെതിരെ മോശം ഭാഷ; ബ്രോഡിന് പിഴയിട്ട് അച്ഛന്‍

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പാക് താരത്തോട് മോശം ഭാഷ പ്രയോഗിച്ചതിന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴശിക്ഷ. ഐസിസിയുടെ മാച്ച് റഫറിയായി ജോലി ചെയ്യുന്ന ബ്രോഡിന്റെ അച്ഛന്‍ ക്രിസ് ബ്രോഡാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.

മാഞ്ചെസ്റ്ററില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ ശേഷമാണ് ബ്രോഡിന്റെ മോശം ഭാഷാപ്രയോഗം. മാച്ച് ഫീയുടെ 15 ശതമാനമാണ് ബ്രോഡിന് പിഴയിട്ടിരിക്കുന്നത്. കൂടാതെ, ഒരു ഡീമെറിറ്റ് പോയിന്റ് താരത്തിന്റെ പേരില്‍ ചേര്‍ക്കുകയും ചെയ്യും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ താരത്തിന്റെ പേരിലെടുക്കുന്ന മൂന്നാമത്തെ നടപടിയാണിത്.

Cricket 2020: England vs Pakistan, Stuart Broad fine, Chris Broad ...

നേരത്തെ ഈ വര്‍ഷം ജനുവരി 27-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലും 2018 ഓഗസ്റ്റ് 19-ന് ഇന്ത്യക്കെതിരായ ടെസ്റ്റിനിടയിലും മോശം പെരുമാറ്റത്തിന് ബ്രോഡിന് ഡീമെരിറ്റ് പോയിന്റ് ലഭിച്ചിരുന്നു. ഇനി അടുത്ത് തന്നെ മറ്റൊരു നടപടി കൂടി നേരിടേണ്ടതായി വന്നാല്‍ ബ്രോഡിന് മത്സരവിലക്ക് ലഭിച്ചേക്കും.

मैच रेफरी क्रिस ब्रॉड ने बेटे ...

Read more

മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ഓഗസ്റ്റ് 13 മുതല്‍ സതാംപ്ടണിലാണ് രണ്ടാം ടെസ്റ്റ്. അടച്ചിട്ട സ്റ്റേഡിയത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടക്കുക.