'എസ്' യിൽ തുടങ്ങുന്നത് 'ഇ' യിൽ അവസാനിക്കുന്നു, ഇതുകൊണ്ടാണ് ഇംഗ്ലണ്ട് തോറ്റത്; ഇന്ത്യ ഉൾപ്പടെ ഉള്ളവർക്കും പണി; പലതും പറയാതെ പറഞ്ഞ സ്റ്റോക്‌സിന്റെ ട്വീറ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റിന് വലിയ പ്രശ്‌നമുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങൾ ഇത് ആവർത്തിച്ച് ചൂണ്ടിക്കാണിച്ചതാണ്. ബിസിസിഐ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ബോർഡുകൾ പോലും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

തിരക്കേറിയ ഷെഡ്യൂൾ കാരണം ഇഷ്ട് ഫോർമാറ്റുകൾക്കും ടൂർണമെന്റുകൾക്കും മുൻഗണന നൽകാൻ കളിക്കാരെ പ്രേരിപ്പിക്കുന്നു. ബെൻ സ്‌റ്റോക്‌സിനെപ്പോലുള്ളവർ ഒരു ഫോർമാറ്റ് പൂർണ്ണമായും ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. ട്രെന്റ് ബോൾട്ടിനെപ്പോലുള്ള ചിലർ ബോർഡുമായിട്ടുള്ള കരാർ ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി.

ഏകദിന ക്രിക്കറ്റ് അനുഭവിക്കുന്ന മറ്റൊരു കുഴപ്പം ആരാധകരുടെ കുറവും ഇഷ്ടങ്ങൾ മാറി തുടങ്ങുന്നതാണ്. ഇങ്ങനെ വരുമ്പോൾ ടീമുകൾക്ക് അവരുടെ മികച്ച ഇലവനെ ഇറക്കാൻ പലപ്പോഴും സാധിക്കാതെ വരുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

വെള്ളിയാഴ്ച ബ്ലൂംഫോണ്ടെയ്‌നിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടു. 299 റൺസ് പിന്തുടരുന്നതിനിടെ ജയം ഉറപ്പിച്ച നിലയിലായിരുന്ന അവരുടെ ബാറ്റിംഗ് കാരണം സ്റ്റോക്സ് കുറിച്ച്, ആദ്യ അക്ഷരം s എന്ന് പറഞ്ഞ സ്റ്റോക്സ് അവസാന അക്ഷരം e എന്നും പറഞ്ഞു.

“”ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ പ്രശ്നം എന്താണ്? ഇതായിരുന്നു ചോദിച്ച ചോദ്യം. എസ് യിൽ തുടങ്ങുന്നത് ഇയിൽ അവസാനിക്കുന്നു,,” വിസ്ഡന്റെ ഒരു ചോദ്യത്തിന് ട്വിറ്ററിൽ മറുപടിയായി സ്റ്റോക്സ് പോസ്റ്റ് ചെയ്തു,.

ഫോർമാറ്റുകൾ പലതും കളിക്കുമ്പോൾ ഷെഡ്യൂൾ മൂലം ഉണ്ടാകുന്ന പ്രശ്നത്തെയാണ് സ്റ്റോക്സ് ചൂണ്ടിക്കാണിച്ചത്.