അവസാന ട്വന്റി20 യില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കും ; 20,000 പേര്‍ക്ക് മാത്രം സ്‌റ്റേഡിയത്തില്‍ എത്താം

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ടി20 മത്സരം കാണാന്‍ ആരാധകര്‍ക്ക് അവസരം ഒരുങ്ങുന്നു. പരമ്പരയില്‍ ഫെബ്രുവരി 10 ന നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ 20,000 കാണികളെ പ്രവേശിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കാണികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ആവശ്യപ്പെട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയ്ക്ക് കത്ത് നല്‍കിയിരുന്നു ഇക്കാര്യം പരിഗണിച്ച് ബസിസിഐ തലവന്‍ സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ അവിഷേക് ഡാല്‍മിയയ്്ക്ക മെയില്‍ ചെയ്തു.

കളിക്കാര്‍ക്ക് ആരോഗ്യപ്രശ്‌നം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ കാണികളെ അനുവദിക്കില്ലെന്നും ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി നേരത്തേ പിടിഐ യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആരാധകരെ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഡാല്‍മിയ കത്തെഴൂതിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയും ന്യൂസിലാന്റും തമ്മില്‍ നടന്ന ട്വന്റി20 മത്സരത്തില്‍ 70 ശതമാനം കാണികളെ പ്രവേശിപ്പിച്ചത് ചൂണ്ടിക്കാട്ടിയിരുന്നു.

ബുധനാഴ്ചയും വെള്ളിയാഴ്ചയുമായിട്ടാണ് ആദ്യ രണ്ടു ട്വന്റി20 മത്സരം നടക്കുന്നത്. ഇതില്‍ കോര്‍പ്പറേറ്റ് ബോക്‌സില്‍ 2000 ലധികം ആരാധകര്‍ക്ക് പ്രവേശനം അനുദിച്ചിരുന്നു. ഇന്ത്യയുടെ അടുത്ത പരമ്പര ശ്രീലങ്കയ്ക്ക് എതിരേ ഫെബ്രുവരി 24 ന് ലക്‌നൗവില്‍ തുടങ്ങും.