ഷൊയ്ബ് ബഷീറിന് മുന്നിൽ ചാമ്പലായി ഇന്ത്യ, നേരിടുന്നത് വമ്പൻ തകർച്ച; സ്റ്റോക്സും പിള്ളേരും ലീഡ് ഉറപ്പിച്ചു

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ നേരിടുന്നത് വമ്പൻ ബാറ്റിംഗ് തകർച്ച . ഇംഗ്ലണ്ടിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റൺസിന് മറുപടിയായി രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിലാണ്.30  റൺസോടെ ധ്രുവ് ജുറെലും 17 റൺ നേടിയ കുൽദീപ് യാദവും ക്രീസിൽ തുടരുകയാണ്. 73 റൺ നേടിയ ഓപ്പണർ ജയ്‌സ്വാളിന് പുറമെ ഇന്ത്യൻ ബാറ്ററുമാർ ആരും തിളങ്ങാതിരുന്ന ഇന്നിങ്സിൽ ഇംഗ്ലണ്ട് സ്കോറിന് ഒപ്പമെത്താൻ തന്നെ വേണം 134 റൺസ് കൂടി.

ഇംഗ്ലണ്ട് ഇന്നിംഗ്സ് ഇന്ന് രാവിലെ അവസാനിച്ച ശേഷം ആ സ്കോർ എളുപ്പത്തിൽ മറികടന്ന് ലീഡ് സ്വന്തമാക്കാം എന്ന സ്വപ്നവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രണ്ട് റൺ മാത്രം എടുത്ത നായകൻ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി. ശേഷം ക്രീസിൽ ഉറച്ച ജയ്‌സ്വാൾ- ഗിൽ സഖ്യം ഇന്ത്യൻ സ്കോർ ബോർഡ് മുന്നോട്ട് കൊണ്ടുപോയി, രണ്ടാം വിക്കറ്റിൽ 82 റൺ കൂടി ചേർത്താണ് ആ കൂട്ടുകെട്ട് പിരിഞ്ഞത്. ഗിൽ 38 റൺ എടുത്ത് ഷൊയ്ബ് ബഷീറിനു ഇരയായി മടങ്ങുമ്പോൾ പോലും ഇന്ത്യ കളിയിൽ ആധിപത്യം ഉറച്ച സ്ഥാനത്ത് ആയിരുന്നു.

എന്നാൽ പിന്നാലെ ഒന്നിന് പുറകെ ഒന്നായി ബാറ്ററുമാർ കൂട്ടപാലനയം നടത്തുന്ന കാഴ്ചയെ കാണാൻ പറ്റിയത്. ക്രീസിൽ എത്തിയ രജത് പാടീദാറിനെ(17) മടക്കി ബഷീർ ഇന്ത്യയെ പ്രതിസന്ധിയിലാക്കി. ശേഷം സർഫ്രാസിന് മുന്നിൽ ക്രീസിൽ എത്തിയ ജഡേജ 2 സിക്സ് ഒകെ നേടി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 12 റൺ എടുത്ത് പുറത്തായി. പിന്നാലെ എത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ സർഫറാസിനെയും(14) ഈ പരമ്പരയിൽ ഇതുവരെ തിളങ്ങാൻ പറ്റാത്ത അശ്വിനെയും(2) ടോം ഹാർട്‌ലിയും മടക്കിയതോടെ ഇന്ത്യയുടെ കാര്യം കുഴപ്പത്തിലായി.

നിലവിൽ ക്രീസിൽ തുടരുന്ന കുൽദീപ് – ജുറൽ സഖ്യം എത്ര നേരം ക്രീസിൽ തുടരുമോ അത് അനുസരിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകളും. നേരത്തെ നേരത്തെ 302-7 എന്ന നിലയിൽ കളി ആരംഭിച്ച ഇംഗ്ലണ്ടിനെ 350 കടത്തിയത് ഒലി റോബിൻസൺ(58) ആണ്. റൂട്ട് 122 റൺസ് നേടി. ജഡേജ ഇന്ത്യക്കായി 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.