മകനെ കാണാത്ത വേദനയിൽ മനംതകർന്ന് ശിഖർ ധവാൻ, പിന്തുണ നൽകി അക്ഷയ് കുമാർ രംഗത്ത്; മുൻ ഇന്ത്യൻ താരത്തിന്റെ പോസ്റ്റ് വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ശിഖർ ധവാൻ കളിക്കളത്തിന് അകത്തും പുറത്തും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ഇന്ത്യയുടെ സമീപകാല പരമ്പരകളിലൊന്നും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടില്ല. എന്നാൽ അദ്ദേഹം ഇപ്പോഴും ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ നായകനാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ഈ കാലയളവിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ഭാര്യ ആയിഷ മുഖർജിയിൽ നിന്ന് വേർപിരിഞ്ഞ ധവാന് ഇപ്പോൾ ഒരു വർഷമായി മകൻ സൊരാവറിനെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. ഇൻസ്റ്റാഗ്രാമിലെ ഒരു വൈകാരിക സോഷ്യൽ മീഡിയ പോസ്റ്റിൽ, തന്റെ മകനുമായി ബന്ധപ്പെടാൻ കഴിയുന്ന എല്ലാ വെർച്വൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും തന്നെ ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്ന് ധവാൻ അവകാശപ്പെട്ടു.

ഇൻസ്റ്റാഗ്രാമിലെ ധവാന്റെ വികാരനിർഭരമായ പോസ്റ്റ് ഇങ്ങനെ: “ഞാൻ നിന്നെ നേരിൽ കണ്ടിട്ട് ഒരു വർഷമായി, ഇപ്പോൾ, ഏകദേശം മൂന്ന് മാസമായി, എന്നെ നിന്നിലേക്ക് എത്താൻ സാധിക്കുന്ന എല്ലാ മാർഗങ്ങളിൽ നിന്നും തടഞ്ഞിരിക്കുന്നു, അതിനാൽ എന്റെ കുട്ടി നിനക്ക് ഞാൻ ജന്മദിന ആശംസ നേരുന്നു

“എനിക്ക് നീയുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിലും, ടെലിപതിയിലൂടെ ഞാൻ ബന്ധപ്പെടുന്നു. നിന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്, നീ മികച്ച രീതിയിൽ നന്നായി വളരുകയാണെന്നും എനിക്കറിയാം.”

“പപ്പാ എപ്പോഴും മോനെ മിസ് ചെയ്യുന്നു, സ്നേഹിക്കുന്നു. ഞാൻ എപ്പോഴും പോസിറ്റീവാണ്, ദൈവകൃപയാൽ നമ്മൾ വീണ്ടും കണ്ടുമുട്ടുന്ന സമയത്തിനായി പുഞ്ചിരിയോടെ കാത്തിരിക്കുന്നു. നിന്നെ കണ്ടില്ലെങ്കിലും, മിക്കവാറും എല്ലാ ദിവസവും ഞാൻ നിങ്ങൾക്ക് സന്ദേശങ്ങൾ എഴുതുന്നു, ക്ഷേമത്തെക്കുറിച്ചും ദൈനംദിന ജീവിതത്തെക്കുറിച്ചും ചോദിക്കുന്നു, ഞാൻ എന്താണ് ചെയ്യുന്നതെന്നും എന്റെ ജീവിതത്തിൽ പുതിയതെന്താണെന്നും പങ്കിടുന്നു.” പോസ്റ്റ് അവസാനിപ്പിച്ച് താരം എഴുതി

ഇപ്പോഴിതാ ശിഖർ ധവാന്റെ പോസ്റ്റിന് അനുകൂലമായി പ്രതികരിച്ച് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ രംഗത്ത് വന്നിട്ടുണ്ട് .

“ഈ കുറിപ്പ് കണ്ട് ശരിക്കും മനസ്സുനിറഞ്ഞു. ഒരു പിതാവെന്ന നിലയിൽ, നിങ്ങളുടെ കുട്ടിയെ കാണാത്തതിൽ ഉള്ള ദുഃഖം എനിക്ക് മനസിലാകും. ഹൗസ്ല രഖ് ശിഖർ… നിങ്ങളുടെ മകനെ ഉടൻ കാണണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ,” അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി .

Latest and Breaking News on NDTV