ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനം കളിക്കാനിറങ്ങുന്ന ഓസ്ട്രേലിയക്ക് ആശ്വാസ വാര്‍ത്ത. മുതിര്‍ന്ന താരം ഷോണ്‍ മാര്‍ഷ് ഓസീസ് ടീമില്‍ തിരിച്ചെത്തി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലായതിനാലാണ് മാര്‍ഷ് കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്നത്.
35കാരനായ മാര്‍ഷ് അടുത്തിടെ പിന്തുട ഞരമ്പിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്നു. എന്നാല്‍ താരം ചൊവ്വാഴ്ച്ച ഇന്ത്യയ്ക്കെതിരെ കളിക്കുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ.
ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയ തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 236 റണ്‍സാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.
Read more
നേരത്തെ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. 2-0ത്തിനാണ് ഓസ്ട്രേലിയയുടെ പരമ്പര വിജയം.