ക്രിക്കറ്റിലേക്ക് വീണ്ടും മഹാമാരി; ഇംഗ്ലണ്ട് സ്‌ക്വാഡില്‍ ഏഴ് കോവിഡ് കേസുകള്‍

പാകിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. സ്‌ക്വാഡില്‍ ഏഴ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് താരങ്ങള്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബാക്കി അംഗങ്ങളെല്ലാം ഇപ്പോള്‍ ഐസൊലേഷനിലാണ്.

തിങ്കളാഴ്ച ബ്രിസ്റ്റോളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് ഏഴ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഏതെല്ലാം താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായെങ്കിലും പാകിസ്ഥാനെതിരായ പരമ്പര മുടക്കം കൂടാതെ തന്നെ നടക്കുമെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

COVID-19: England cricket team forced to isolate after seven coronavirus cases | UK News | Sky News

താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ അടിമുടി മാറ്റത്തിന് ഇംഗ്ലണ്ട് ശ്രമം തുടങ്ങി. ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള പുതുക്കിയ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

England remain 'vigilant but not concerned' after two hotel staffers test positive for COVID-19 | Cricket News – India TV

ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഓഗസ്റ്റില്‍ നടക്കാനിരിക്കെ ടീം സ്‌ക്വാഡിലേക്കുള്ള കോവിഡിന്റെ കടന്നുകയറ്റം ആശങ്ക പകരുന്നതാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.