ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. അടുപ്പിച്ച് മൂന്നാം മത്സരത്തിലും തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തുന്നത്. 46 പന്തിൽ 5 ഫോറും 8 സിക്‌സും അടക്കം 89 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ടോസ് നഷ്ടപെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് അഭിഷേക്-സഞ്ജു സഖ്യം നൽകിയത്.
ഓപ്പണർ അഭിഷേക് ശർമ്മ 21 പന്തിൽ 6 ഫോറും 3 സിക്സുമായി 55 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇഷാൻ കിഷൻ 24 പന്തിൽ 54 റൺസ് നേടി പുറത്തായി. ശേഷം വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി മടങ്ങി. നിലവിൽ തിലക് വർമ്മയും ഹാർദിക് പാണ്ട്യയുമാണ് ക്രീസിൽ ഉള്ളത്. 15 ഓവർ പൂർത്തിയായപ്പോൾ 204 നു നാല് വിക്കറ്റ് നഷ്ടം എന്ന നിലയിലാണ് ഇന്ത്യ.
Read more
ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.







