അടുത്ത വർഷം നടക്കാൻ പോകുന്ന ഏകദിന ലോകകപ്പിലേക്കുള്ള സാധ്യത പട്ടിക പുറത്ത്. ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎൽ മിക്ക്യ താരങ്ങളുടെ പ്രകടനങ്ങൾ നിർണായകമാകും. സാധ്യത പട്ടികയിൽ സഞ്ജു സാംസണും ഉൾപെട്ടിട്ടുണ്ട്. രോഹിത് വിരാട് സഖ്യത്തിന്റെയും പ്രകടനം സിലക്ടർമാർ നിരീക്ഷിക്കും.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നത്. എസ്എസ്ദാസ്, ആർപി സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവർ വിവിധ നഗരങ്ങളിലായി ക്യാമ്പ് ചെയ്ത് താരങ്ങളുടെ താരങ്ങളുടെ പ്രകടനങ്ങളും ഫിറ്റ്നസും വിലയിരുത്തും.
ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസ് ആണ് ഇവിടെ പ്രധാനമായും വിലയിരുത്തപ്പെടുക. മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഈ 20 പേരിൽ ഉൾപ്പെട്ടതായാണ് സൂചന. സീനിയർ പേസർ മുഹമ്മദ് ഷമിയുടെ പേര് ലിസ്റ്റിൽ ഇല്ല.
Read more
ടി20 ലോകകപ്പില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളെയും പട്ടികയിലേക്ക് പരിഗണിച്ചേക്കും. അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്വേ, നമീബിയ എന്നിവിടങ്ങളിലാണ് ഏകദിന ലോകകപ്പ് നടത്തുന്നത്.







