ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തി; ഹരിയാനയെ എറിഞ്ഞൊതുക്കി കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണ്‍ നായകനായി തിരിച്ചെത്തിയ മത്സരത്തില്‍ ഹരിയാനയെ എറിഞ്ഞൊതുക്കി കേരളം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹരിയാനയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 ല്‍ ഒതുങ്ങി.

25 പന്തില്‍ 39 റണ്‍സെടുത്ത ജയന്ത് യാദവാണ് ഹരിയാനയുടെ സ്‌കോറര്‍. സുമിത് കുമാര്‍ പുറത്താവാതെ 30 റണ്‍സെടുത്തു. അങ്കിത് കുമാര്‍ (0), ചൈതന്യ ബിഷ്ണോയ് (5), ഹിമാന്‍ഷു റാണ (9), നിഷാന്ത് സിന്ധുവും (10) പ്രമോദ് ചന്ധില (24), ദിനേഷ് ബന (10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

കേരളത്തിനായി ബോള്‍ ചെയ്ത ആറ് ബോളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. അരുണാചല്‍ പ്രദേശ്, കര്‍ണാകട എന്നിവരെയാണ് കേരളം തോല്‍പ്പിച്ചത്. ഹരിയാനയാണ് രണ്ടാമത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. കര്‍ണാടകയ്ക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സഞ്ജു തിരിച്ചെത്തിയപ്പോള്‍ കൃഷ്ണ കുമാര്‍ പുറത്തായി.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, പി എ അബ്ദുള്‍ ബാസിത്, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ആസിഫ് കെ എം, വൈശാഖ് ചന്ദ്രന്‍.

ഹരിയാന ടീം: ഹിമാന്‍ഷു റാണ (ക്യാപ്റ്റന്‍), അങ്കിത് കുമാര്‍, ചൈതന്യ ബിഷ്ണോയ്, ദിനേശ് ബന, നിശാന്ത് സിന്ധു, രാഹുല്‍ തെവാട്ടിയ, സുമിത് കുമാര്‍, ജയന്ത് യാദവ്, അമിത് മിശ്ര, മോഹിത് ശര്‍മ, അമന്‍ കുമാര്‍.