ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ തോൽവി.103 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയത്. മലയാളി താരം സഞ്ജു സാംസന്റെ സെഞ്ചുറി മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ 5 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചെന്നൈ.
54 പന്തിൽ 10 ഫോറും 6 സിക്‌സും അടക്കം 101* റൺസാണ് സഞ്ജു അടിച്ചെടുത്തത്. അവസാന പന്തിൽ ഫോർ നേടിയാണ് സഞ്ജു തന്റെ സെഞ്ചുറി തികച്ചത്. ചെന്നൈക്ക് വേണ്ടി സഞ്ജു നേടുന്ന രണ്ടാം സെഞ്ചുറിയാണ് ഇത്. മറ്റു സിഎസ്കെ താരങ്ങൾ ആരും തന്നെ ബാറ്റിംഗിൽ ശോഭിച്ചില്ല. എന്നാൽ ബോളിങ്ങിൽ ചെന്നൈ താരം അകീൽ ഹൊസെയിൻ 4 വിക്കറ്റുകളും, നൂർ അഹമ്മദ് രണ്ട് വിക്കറ്റുകളും നേടി. ബോള് ചെയ്ത എല്ലാ താരങ്ങളും ഓരോ വിക്കറ്റുകൾ വീതവും നേടിയിട്ടുണ്ട്.
ഇപ്പോഴിതാ സിഎസ്കെയുടെ മലയാളി താരം സഞ്ജു സാസണിന്‍റെ കളിയെ പറ്റിയുള്ള ധാരണയെ പുകഴ്ത്തി സഹതാരം അക്കീല്‍ ഹൊസൈൻ. സഞ്ജുവിന്‍റെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലം കൂടിയായിരുന്നു ചെന്നൈ സ്കോര്‍ 200 കടക്കാന്‍ കാരണമായതെന്ന് അക്കീല്‍ ഹൊസൈൻ വ്യക്തമാക്കി.
Read more
‘കൃത്യമായ ഗെയിം അവയർനെസുള്ള താരമാണ് സഞ്ജു സാംസൺ. മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അവസാന ഓവറുകളിൽ അവര്‍ക്ക് പുതിയൊരു ഒരു ബൗളറെ പന്തേല്‍പ്പിക്കേണ്ടിവരുമെന്ന് വരുമെന്ന് സഞ്ജു മുൻകൂട്ടി കണ്ടു. മുംബൈയുടെ ആറാം ബൗളറെ കൃത്യമായി ലക്ഷ്യം വെച്ചായിരുന്നു സഞ്ജു ബാറ്റ് വീശിയത്. വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദത്തിന് വഴങ്ങാതെ സഞ്ജു നടത്തിയ കൃത്യമായ കണക്കുകൂട്ടലാണ് ചെന്നൈയെ 207-ൽ എത്തിച്ചത്’ അക്കീല്‍ പറഞ്ഞു.







