സഞ്ജു ഒന്നും ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടില്ല, എന്നാൽ ആ താരം ഇപ്പോൾ തന്നെ ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നു: പാർത്ഥിവ് പട്ടേൽ

2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ജിതേഷ് ശർമ്മ തന്റെ സ്ഥാനം ഉറപ്പിക്കുമെന്ന് പാർഥിവ് പട്ടേൽ പറയുന്നു. അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 16 അംഗ ടീമിൽ സഞ്ജു സാംസണിനൊപ്പം ഉള്ള രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർമാരിൽ ഒരാളാണ് ജിതേഷ്. ആദ്യ രണ്ട് മത്സരങ്ങളിൽ വിദർഭ താരത്തിനായിരുന്നു കേരള താരത്തേക്കാൾ മുൻഗണന.

ഒരു ചർച്ചയിൽ, ഇന്ത്യൻ ടീം മാനേജ്‌മെന്റ് ജിതേഷിൽ കാണിച്ച വിശ്വാസത്തെക്കുറിച്ച് പട്ടേലിനോട് ചോദിച്ചു. അദ്ദേഹം പ്രതികരിച്ചു:

“അതെ, അവർ തീർച്ചയായും നല്ല ഒരു മത്സരാർഥിയാണ്. അതിന് കാരണം ഇന്ത്യൻ ടീമിലെ ഓപ്പണർമാരുടെയോ ടോപ്പ് ഓർഡർ ബാറ്റർമാരുടെയോ എണ്ണമാണ്. രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, റുതുരാജ് എന്നിവരുള്ളതിനാൽ മുകളിൽ ഒരുതരം ട്രാഫിക് ജാം ഉണ്ട്. പരിക്കേറ്റ ഗെയ്‌ക്‌വാദും ആദ്യ മത്സരത്തിൽ ഓപ്പൺ ചെയ്ത ശുഭ്മാൻ ഗില്ലും ഉള്ളപ്പോൾ എണ്ണം കൂടുന്നു.”

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ കൂട്ടിച്ചേർത്തു:

“അതിനാൽ, ഒരു വിക്കറ്റ് കീപ്പർ ഉണ്ടായിരിക്കുക എന്നതാണ് ഇന്ത്യയുടെ ഓപ്‌ഷൻ. ആക്രമണ രീതിയിൽ കളിക്കുന്ന ഒരു താരമാണെങ്കിൽ സെറ്റ് ആണ്. ജിതേഷ് ശർമ്മ കളിക്കുന്ന രീതി, അവൻ വളരെ മികച്ച ഓപ്ഷനാണ്. ലോകകപ്പ് ടിക്കറ്റ് അവൻ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു.”

ഇന്ത്യൻ ടീമിന് ലഭ്യമായ ഏക മധ്യനിര വിക്കറ്റ് കീപ്പർ-ബാറ്റർ ഓപ്ഷൻ ജിതേഷാണെന്ന് പട്ടേൽ അഭിപ്രായപ്പെട്ടു. മറ്റ് മത്സരാർത്ഥികളായ സഞ്ജു സാംസൺ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവർ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്നവർ ആണെന്നും അവരെക്കാൾ മുൻ്ഗണന ജിതേഷിന് ആണെന്നും പാർഥിവ് പറഞ്ഞു.