സഞ്ജു അടക്കമുള്ളവർ ദുരന്തം, ആകെ ആശ്വാസം ജയ്‌സ്വാൾ മാത്രം ; രാജസ്ഥാൻ നായകനെ കുറ്റപ്പെടുത്തി ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, ആർക്കും പ്ലേ ഓഫ് ഉറപ്പിക്കാം എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഒരു ടീമും ഇതുവരെ ടൂർണമെന്റിൽ നിന്നും പുറത്തായിട്ടില്ല. വര്ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഇത്ര ആവേശകരമായ ഒരു സീസൺ ആരാധകർ കാണുന്നത്. ഇന്ന് നടക്കുനാണ് മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാനും കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഗുജറാത്തും തമ്മിലാണ് ഇന്നത്തെ മത്സരം. രണ്ട് ടീമുകളും പോയിന്റ് പട്ടികയിൽ മുന്നിൽ ഉള്ളവരാണ്. ജയിക്കുന്നവരുടെ പ്ലേ ഓഫ് സാധ്യതകൾ വർദ്ധിക്കുകയും ചെയ്യും.

രണ്ട് ടീമുകളും അവസാനം കളിച്ച മത്സരങ്ങൾ പരാജയപെട്ടാണ് വരുന്നത്. നേരത്തെ ടൂർണമെന്റിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ജയം സഞ്ജുവിന്റെ രാജസ്ഥാനൊപ്പം ആയിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ഗെയിം പ്രിവ്യൂ ചെയ്യുമ്പോൾ, സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, ഷിമ്‌റോൺ ഹെറ്റ്‌മെയർ എന്നിവരുടെ സമീപകാല ഫോം രാജസ്ഥാൻ റോയൽസിന് ഒരു പ്രശ്‌നമാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി:

“ഏറെക്കാലം ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാൻ ഇപ്പോൾ അൽപ്പം പിന്നിലാണ്. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, തുടങ്ങിയ താരങ്ങൾ ആരും റൺസ് നേടുന്നില്ല. അകെ ആശ്വാസം ജയ്‌സ്വാളിന്റെ മിന്നുന്ന ഫോമിൽ മാത്രമാണ്. അതൊഴിച്ച് നിർത്തിയാൽ ബാറ്റിങ് ദുരന്തമാണ്.” ചോപ്ര പറഞ്ഞു നിർത്തി.

ബട്ട്‌ലർ തന്റെ അവസാന അഞ്ച് ഇന്നിംഗ്‌സുകളിൽ ഫിഫ്റ്റി സ്‌കോർ ചെയ്‌തിട്ടില്ല എന്ന് മാത്രമല്ല രണ്ട് തവണ ഡക്കിന് പുറത്തായി, സാംസൺ തന്റെ അവസാന ഏഴ് ഇന്നിങ്സിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് നേടിയത്, രണ്ട് തവണ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു. കഴിഞ്ഞ നാല് ഇന്നിംഗ്‌സുകളിൽ ഹെറ്റ്‌മെയർ രണ്ടക്കം കടന്നിട്ടില്ല.