ഞാന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ദ്രാവിഡ് വരില്ലായിരുന്നു; രഹാനെയോട് വഴി മാറാന്‍ മുന്‍ താരം

മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ അവസരം കാത്ത് നില്‍ക്കുന്നവര്‍ക്കായി വഴി മാറികൊടുക്കണമെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഹനുമ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവരെപ്പോലുള്ള താരങ്ങള്‍ അവസരം കാത്ത് പുറത്തു നില്‍പ്പുണ്ടെന്നും അതിനാല്‍ രഹാനെ മാറിനില്‍ക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കളിക്കുമ്പോള്‍ എല്ലായ്പ്പോഴും ഒരു കാര്യം ഓര്‍മ്മിക്കണം. നിങ്ങള്‍ക്കു പിറകില്‍ അവസരം കാത്ത് ഒരുപാട് പേര്‍ നില്‍പ്പുണ്ട്. ഞാന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടില്ലായിരുന്നെങ്കില്‍ രാഹുല്‍ ദ്രാവിഡിനെ പോലെയുള്ള മറ്റു താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു വരില്ലായിരുന്നു. രഹാനെയുടെ കാര്യവും ഇങ്ങനെ തന്നെയാണ്.’

Reinstate Sanjay Manjrekar in commentary panel: MCA group urges BCCI

Read more

‘ഹനുമാ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവരെ പോലുള്ള താരങ്ങള്‍ അവസരം കാത്ത് പുറത്തു നില്‍പ്പുണ്ട്. റിസര്‍വ് നിരയില്‍ പുറത്തിരിക്കുന്ന കളിക്കാരെ കാണുമ്പോള്‍ നിങ്ങള്‍ക്കു പലപ്പോഴും ആശ്ചര്യം തോന്നും. കാരണം നിങ്ങള്‍ അവരുടെ പ്രകടനം കണ്ടിട്ടില്ല. അജിങ്ക്യ രഹാനെയാവട്ടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. അദ്ദേഹത്തിന് ഒരുപാട് അവസരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില്‍ അദ്ദേഹം ഏറെ ഭാഗ്യശാലിയായ ബാറ്റ്സ്മാനാണെന്ന് നമുക്കു പറയാം’ മഞ്ജരേക്കര്‍ പറഞ്ഞു.