ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചില താരങ്ങളുടെ ഉയര്‍ച്ചയ്ക്ക് എംഎസ് ധോണിയുടെ സാന്നിദ്ധ്യം തടസമാകുന്നുവെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍. ധോണിയുടെ നിഴലില്‍പ്പെട്ട് റുതുരാജ് ഗെയ്ക്വാദിനും രവീന്ദ്ര ജഡേജയ്ക്കും ഉയര്‍ച്ചയില്ലാതെ പോയെന്ന് സഞ്ജയ് ബംഗാര്‍ ആരോപിച്ചു. സ്വന്തം ക്യാപ്റ്റന്‍സിയില്‍ ഗെയ്ക്‌വാദോ ജഡേജയോ ഒരിക്കലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ സിഎസ്‌കെയുടെ മത്സരശേഷമായിരുന്നു ബംഗാര്‍ ധോണിക്കെതിരെ തുറന്നടിച്ചത്.
“റുതുരാജും ജഡേജയും ധോണിയുടെ നിഴലില്‍ തുടരുന്നു, അവര്‍ക്ക് സ്വന്തമായി ഒരു ഉയര്‍ച്ച ഉണ്ടാവുന്നില്ല. പലപ്പോഴും എം.എസിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന അവര്‍ സ്വയം പരിണമിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു, ധോണിയുടെ സാന്നിധ്യം അത് തടഞ്ഞുനിര്‍ത്തുന്നു, പുതിയ നേതാക്കളുടെ ഉദയം ധോണി ടീമിലുളളത് കൊണ്ട് നടക്കുന്നില്ല, ബംഗാര്‍ പറഞ്ഞു.
Read more
എന്നാല്‍ അഞ്ച് തവണ ഐപിഎല്‍ കിരീടം ചെന്നൈക്ക് നേടികൊടുത്തിട്ടുളള ക്യാപ്റ്റനാണ് ധോണി. ധോണി ക്യാപ്റ്റനായ സമയത്തെല്ലാം നിരവധി താരങ്ങള്‍ക്ക് തങ്ങളുടെ കരിയറില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ എറ്റവും മികച്ച ക്യാപ്റ്റനായാണ് ധോണി വിലയിരുത്തപ്പെടുന്നത്.









