എന്നെ ഒന്ന് താഴെ ഇറക്കെടി സംഗീത മോളെ, ചാഹലിനെ ചുരുട്ടിക്കൂട്ടി ഗുസ്തി താരം സംഗീത ഫോഗട്ട്; അലറിക്കരഞ്ഞ് ഇന്ത്യൻ ബോളർ, വീഡിയോ വൈറൽ

അടുത്തിടെ സോണി ടിവി ഡാൻസ് ഷോയായ ജലക് ദിഖ്‌ല ജായുടെ ഒരു പാർട്ടിയിൽ, ഗുസ്തി താരം സംഗീത ഫോഗട്ട്, ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ എടുത്തുയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഗുസ്തിയിൽ സാധാരണ കാണുന്ന പോലെ എതിരാളിയെ എടുത്ത് പൊക്കി അവന്റെ സകല അടവുകളും അവസാനിപ്പിക്കുന്ന രീതിയിലാണ് സംഗീത വിജയം ആഘോഷിച്ചത്.

സംഗീതയും ചാഹലിൻ്റെ ഭാര്യ ധനശ്രീ വർമ്മയും ഷോയിലെ മത്സരാർത്ഥികളാണ്, സംഗീത ഇതിനകം തന്നെ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടതാണ്. ശേഷിക്കുന്ന അഞ്ച് മത്സരാർത്ഥികളിൽ ധനശ്രീയും ഉൾപ്പെടുന്നു, ഷോയുടെ അവസാന എപ്പിസോഡ് മാർച്ച് 2 ന് സോണി ടിവിയിൽ സംപ്രേക്ഷണം ചെയ്യും. ചാഹൽ തൻ്റെ ഭാര്യയെ സോഷ്യൽ മീഡിയയിൽ സജീവമായി പിന്തുണയ്ക്കുകയും ഒന്നിലധികം പോസ്റ്റുകളിലൂടെ അവർക്ക് വോട്ട് ചെയ്യാൻ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തു. വീഡിയോകളും.

ജലക് ദിഖ്‌ല ജാ താരങ്ങൾക്കായി സംഘടിപ്പിച്ച പാർട്ടിയിൽ യുസ്‌വേന്ദ്ര ചാഹൽ പങ്കെടുക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ “തഡ്ക_ബോളിവുഡ്” എന്ന ഇൻസ്റ്റാഗ്രാം പേജ് ഇന്ന് പങ്കിട്ടു. സംഗീത ഫോഗട്ട് ചാഹലിനെ ഉയർത്തുന്നതും എടുത്തെറിയാൻ ശ്രമിക്കുന്നതും എന്നാൽ പെട്ടെന്ന് തന്നെ താഴെ ഇറക്കുന്നതും വിഡിയോയിൽ കാണാം.

ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിലാണ് യുസ്വേന്ദ്ര ചാഹൽ അവസാനമായി ക്രിക്കറ്റ് കളിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിലും കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഇപ്പോൾ അദ്ദേഹത്തെ ബിസിസിഐ കേന്ദ്ര കരാറിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നിരുന്നാലും, ഐപിഎൽ 2024 ൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിക്കുമ്പോൾ തൻ്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ അദ്ദേഹം തയ്യാറാണ്.

View this post on Instagram

A post shared by Tadka Bollywood (@tadka_bollywood_)

Read more