സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഗംഭീര ബോളര്‍, ഓര്‍മയില്‍ വിരിയുന്ന ചില വിക്കറ്റുകള്‍

‘I played 122 Tests alongside Sachin, I never threatened his place as a batsman but he threatened mine as a bowler.’- Anil Kumble

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങ്ങ് സ്‌കില്‍ ഏറെ പ്രശംസ്തമാണ്. അത്തരത്തില്‍ ഒരു ബൗളര്‍ എന്ന നിലയില്‍ ചില മത്സരങ്ങളിലൂടെ നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഇന്ത്യന്‍ വിജയത്തിന് വഴിത്തിരിവാക്കിയതും, അല്ലെങ്കില്‍ ഒരു ബിഗ് സ്‌കോറിലേക്ക് കുതിക്കുന്ന ബാറ്റ്‌സ്മാനെ നിര്‍ണായ ഘട്ടത്തില്‍ വിക്കറ്റ് വീഴ്ത്തി ആ ഇന്നിങ്ങ്‌സിന് അന്ത്യംകുറിച്ചതുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓര്‍മ്മയില്‍ വരുന്ന ചില വിക്കറ്റുകളാണ് ചുവടെ മെന്‍ഷന്‍ ചെയ്യുന്നത്.

1993 ഹീറോ കപ്പിന്റെ ഫൈനലില്‍ ബ്രയാന്‍ ലാറയെ ബൗള്‍ഡ് ചെയ്ത് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.
1992 വേള്‍ഡ് കപ്പിലെ ഇന്ത്യ-പാക്ക് മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തിന് വിലങ്ങ് തടിയായി നിന്ന ആമിര്‍ സൊഹൈലിനെ പുറത്താക്കിയത്.

1997ല്‍ പെപ്‌സി ഇന്‍ഡിപെന്‍ഡസ് കപ്പിലെ ഇന്ത്യ-പാക് മത്സരത്തില്‍ 194 റണ്‍സില്‍ നില്‍ക്കെ സയീദ് അന്‍വറിനെ പുറത്താക്കിയത്. 2001ലെ കൊല്‍ക്കത്ത ടെസ്റ്റില്‍ ആദം ഗില്‍ക്രിസ്റ്റിനേയും, മാത്യു ഹെയ്ഡനേയും അടുത്തടുത്ത് പുറത്താക്കി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മത്സരത്തെ വഴി തിരിച്ച് വിട്ടത്.

2005ലെ ഇന്ത്യ – പാക് ഏകദിന സീരീസില്‍ (മാച്ച് ഓര്‍മ്മയില്ല) വിലങ്ങ് തടിയായി നിന്ന ഇന്‍സിമാമുല്‍ ഹഖിനെ ബൗള്‍ഡ് ചെയ്ത് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.  ഇത് പോലുള്ള നിര്‍ണായക വിക്കറ്റുകള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ ഇനിയുമുണ്ടാകും..

അതേപോലെ ഓസീസ് ക്രിക്കറ്റ് ലെജന്‍ഡുകളായ സ്റ്റീവോയുടെയും, മൈക്കിള്‍ ബെവന്റെയും വിക്കറ്റുകള്‍ ഒരു മത്സരത്തില്‍ തന്നെ കിട്ടിയ ബൗളര്‍മാര്‍ എത്രപേരുണ്ടാകും, സംശയമാണ്. കാരണം ഇവരുടെ വിക്കറ്റ് നേടാന്‍ അങ്ങേയറ്റം പാടാണെന്ന് അവരുടെ മത്സരങ്ങള്‍ അക്കാലത്ത് കണ്ടവര്‍ക്ക് പ്രത്യേകിച്ച് പറഞ്ഞ് തരേണ്ടതില്ലല്ലോ.

എന്നാല്‍ ഇവര്‍ രണ്ടു പേരുടേയും വിക്കറ്റുകള്‍ ഒരുമിച്ച് രണ്ട് മത്സരങ്ങളില്‍ നേടി മറ്റൊരു ബൗളര്‍ക്കും ഇല്ലാത്ത നേട്ടം കൊയ്തവനാണ് സച്ചിന്‍.. ഒന്ന് 1998ലെ മിനി വേള്‍ഡ് കപ്പിന്റെ (ചാമ്പ്യന്‍സ് ട്രോഫി) ക്വാര്‍ട്ടറില്‍ ആയിരുന്നുവെങ്കില്‍, മറ്റൊന്ന് ആ വര്‍ഷം തന്നെ കൊച്ചിയില്‍ വെച്ച് നടന്ന പെപ്‌സി ട്രിയാങ്കുലര്‍ സീരീസിന്റെ ഉത്ഘാടന പോരില്‍ തന്റെ ബെസ്റ്റ് ഏകദിന ബൗളിങ്ങ് ഫിഗര്‍ കണ്ട ആ മത്സരത്തിലുമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഈ നേട്ടങ്ങള്‍..

എഴുത്ത്: ഷമീന്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍