'ആര്‍പി' വിവാദം: പന്തിന് മറുപടിയുമായി ഉര്‍വശി റൗട്ടേല, പരിഹാസം

അടുത്തിടെ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മറുപടിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ഒരു പോസ്റ്റിലൂടെ കീപ്പര്‍-ബാറ്ററിനെ ‘ചോട്ടു ഭയ്യാ’ (ചെറിയ സഹോദരന്‍) എന്ന് പരാമര്‍ശിച്ച് അവര്‍ പരിഹസിച്ചത്.

ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ, താന്‍ ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ തന്നെ കാണാന്‍ ‘ആര്‍പി’ എന്ന് വിളിക്കുന്ന ഒരു വ്യക്തി ഹോട്ടല്‍ ലോബിയില്‍ മണിക്കൂറുകളോളം കാത്തുനിന്നതായി നടി അവകാശപ്പെടുകയുണ്ടായി. ‘ആര്‍പി’ ആരാണെന്ന് അവതാരകള്‍ നടിയോട് ചോദിച്ചു എങ്കിലും വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലരും അവര്‍ പരാമര്‍ശിച്ച ‘ആര്‍പി’ ക്രിക്കറ്റ് താരം ഋഷഭ് പന്താണെന്ന് അനുമാനിച്ചു.ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ഇതിനെതിരെ പന്ത് രംഗത്തുവന്നു. ‘ജനപ്രീതിക്കും തലക്കെട്ടുകള്‍ നേടുന്നതിനുമായി ആളുകള്‍ അഭിമുഖങ്ങളില്‍ കള്ളം പറയുന്നതെങ്ങനെ എന്നത് തമാശയാണ്. ചിലര്‍ പ്രശസ്തിക്കും പേരിനും വേണ്ടി ഇങ്ങനെ ദാഹിക്കുന്നത് സങ്കടകരമാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.’ എന്നാണ് #merapichachorhoBehen #jhutkibhilimithotihai എന്ന ഹാഷ് ടാഗുകളോടെ താരം ഇന്റസ്റ്റഗ്രാം സ്റ്റോറില്‍ കുറിച്ചത്.

ഇതിന് മറുപടിനല്‍കിയാണ് നടി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ‘ചോട്ടു ഭയ്യ നിങ്ങള്‍ ക്രിക്കറ്റ് കളിക്കുക. ഒരു കൊച്ചുകുട്ടിയുടെ പ്രിയതമയുടെ പേരില്‍ കുപ്രസിദ്ധയാകാന്‍ ഞാന്‍ ഒരു കുട്ടിയല്ല.’ നടി കുറിച്ചു.

2018-ല്‍, ഇരുവരും ഒരുമിച്ചുള്ള പുറത്തുവന്നതിന് പിന്നാലെ പന്തും റൗട്ടേലയും ഡേറ്റിംഗിലാണെന്ന് ചില കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇരുവരും പരസ്പരം വേര്‍പിരിയാന്‍ തീരുമാനിച്ചതായും വാട്ട്സ്ആപ്പില്‍ പരസ്പരം ബ്ലോക്ക് ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.