റൂട്ട് വിസ്ഡൺ ലീഡിംഗ് ക്രിക്കറ്റർ, ഇന്ത്യൻ താരങ്ങൾക്കും അവാർഡ്

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ആയിരിക്കെ ഒരുപാട് വിമർശനങ്ങൾ കേട്ട ആളാണ് ഇംഗ്ലണ്ട് മുൻ നായകൻ ജോ റൂട്ട്. അടുത്തിടെ ടെസ്റ്റ് നായക സ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു. അതിന്റെ എല്ലാം വിഷമങ്ങളും മറക്കാൻ ജോ റൂട്ടിനെ തേടി ഈ വർഷത്തെ വിസ്ഡൺ ലീഡിങ് ക്രിക്കറ്റർക്കുള്ള അവാർഡ് തേടി എത്തിയിരിക്കുന്നു.

1889 ൽ ആണ് വിസ്ഡൺ അവർഡ് തുടങ്ങിയത്. കഴിഞ്ഞ 2 വർഷവും ബെൻ സ്റ്റോക്സ് ആയിരുന്നു അവാർഡ് ജേതാവ്. എന്തായാലും 2021ൽ , 61 ശരാശരിയിൽ 1,708 റൺസ് നേടിയ റൂട്ട് ആയിരുന്നു തകർന്നടിഞ്ഞ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ എക നട്ടെല്ല് .

ജസ്പ്രീത് ബുംറ, രോഹിത് ശർമ്മ, ഡെവൺ കോൺവേ, ഡെയ്ൻ വാൻ നീകെർക്ക് എന്നിവർക്കൊപ്പം റോബിൻസണും ആണീ വർഷത്തെ വിസ്ഡൺ പട്ടികയിൽ ഇടം നേടിയ 5 താരങ്ങൾ. ക്രിക്കറ്റിന്റെ ബൈബിൾ എന്നാണ് വിസ്ഡൺ അറിയപ്പെടുന്നത്.

Read more

ഇംഗ്ലണ്ടിന്റെ ജോൺ വിസ്ഡൺ ആൺ വിസ്ഡൻ ക്രിക്കറ്റ് താരങ്ങളുടെ അൽമാനാക്ക് 1864 ൽ ആരംഭിച്ചത്.