'രണ്ടാം ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം അശ്വിന്‍ അര്‍ഹിച്ചിരുന്നതല്ല'; തുറന്നടിച്ച് ഓജ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം അശ്വിനല്ല നല്‍കേണ്ടിയിരുന്നതെന്ന് മുന്‍ താരം പ്രഗ്യാന്‍ ഓജ. ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടികൊടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ഓജ പറയുന്നു.

“മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം അര്‍ഹിച്ചിരുന്നത് തീര്‍ച്ചയായും രോഹിത് ശര്‍മയാണ്. ഈ ടെസ്റ്റിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് ഞാനിതു പറയുന്നത്. ഈ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.”

Image result for pragyan ojha ashwin

“ചെപ്പോക്കിലെ പിച്ച് ബോളര്‍മാരെ പിന്തുണയ്ക്കുമെന്നും മത്സരം പുരോഗമിക്കുന്തോറും ബാറ്റിംഗ് ദുഷ്‌കരമാകുമെന്നും വളരെ വ്യക്തവുമായിരുന്നു. അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ സുന്ദരമായൊരു സെഞ്ച്വറി നേടിയെന്നത് മറക്കുന്നില്ല. പക്ഷേ ഒരു കാര്യം മറക്കരുത്. അശ്വിന്റെ സെഞ്ച്വറി പിറക്കുമ്പോഴേയ്ക്കും മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു.”

Image result for pragyan ojha ashwin

“അശ്വിന്റെ സെഞ്ച്വറി ഇന്ത്യയുടെ വിജയത്തെയോ തോല്‍വിയെയോ സ്വാധീനിക്കുമായിരുന്നോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം. ഈ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടതും മത്സരഫലത്തെ കൂടുതല്‍ സ്വാധീനിച്ചതും രോഹിത്തിന്റെ സെഞ്ച്വറിയാണ്” ഓജ പറഞ്ഞു.