ഇന്‍ഡോറില്‍ പൂത്തുലഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ്; ഓപ്പണിംഗില്‍ ചിരിമുഖം; രോഹിത്തിനും ഗില്ലിനും സെഞ്ച്വറി

ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 27 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ്.

85 ബോളില്‍ 101 റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഗില്ലുമായി ചേര്‍ന്ന് 212 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്താണ് രോഹിത് മടങ്ങിയത്. നിലവില്‍ 105* റണ്‍സെടുത്ത ഗില്ലിനൊപ്പം 8* റണ്‍സുമായി വിരാട് കോഹ്‌ലിയാണ് ക്രിസീല്‍.

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര ഇതിനോടകം സ്വന്തമാക്കിയ ഇന്ത്യ വൈറ്റ് വാഷിനാണ് ഇറങ്ങിയിരിക്കുന്നത്.

ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍മാരായ മുഹമ്മദ് ഷമിയ്ക്കും മുഹമ്മദ് സിറാജിനും ഇന്ത്യ വിശ്രമം അനുവദിച്ചു. പകരം ഉമ്രാന്‍ മാലിക്കിനെയും യുസ്‌വേന്ദ്ര ചഹലിനെയും ടീമിലുള്‍പ്പെടുത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഉമ്രാന്‍ മാലിക്.

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ഫിന്‍ അലന്‍, ഡെവണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍.