രോഹിത് ശർമ്മയുടെ കുഞ്ഞിനെ നോക്കി പരിചയം, തിലക് വർമ്മക്ക് ടീമിലിടം; വിമർശനം ശക്തം

ഓസ്‌ട്രേലിയക്ക് എതിരെ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങൾക്കുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. നായകൻ രോഹിത് ശർമ്മയ്ക്ക് പകരം കെ.എൽ രാഹുൽ ആയിരിക്കും ആദ്യ 2 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ നയിക്കുക. സൂപ്പർ താരങ്ങളായ രോഹിത്, കോഹ്‌ലി, ഹാർദിക്, കുൽദീപ് എന്നിവർക്ക് ആദ്യ 2 മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

വർഷങ്ങളുടെ ഇടവേളക്ക് ശേഷം രവിചന്ദ്രൻ അശ്വിൻ സ്‌ക്വാഡിൽ ഇടം നേടിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഏഷ്യ കപ്പിൽ അക്‌സർ പട്ടേലിനേറ്റ പരിക്കാണ് അശ്വിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. മികച്ച പ്രകടനം നടത്തിയാൽ താരം ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടും എന്നാണ് പറയപെടുന്നത്. ഏഷ്യൻ ഗെയിംസ് ടീമിന്റെ നായകനായ ഋതുരാജ് ഗെയ്ക്‌വാദിനും ടീമിൽ ഇടം നൽകിയിട്ടുണ്ട്. ബോളിങ് നിരയിൽ സൂപ്പർ താരങ്ങൾക്കു എല്ലാം അവസരം കിട്ടിയപ്പോൾ ഏകദിനത്തിൽ പതിവായി നിരാശപ്പെടുത്തുന്ന സൂര്യകുമാർ യാദവിന് അവസാന അവസരമെന്ന നിലയിൽ ബിസിസിഐ ടീമിലിടം നൽകിയിട്ടുണ്ട്.

ലോകകപ്പ് ടീമിന്റെ ഭാഗമല്ലാത്ത തിലക് വർമക്ക് അവസരം കൊടുത്തത് ആരാധകരെ ചൊടിപ്പിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ടീമിൽ പരിഗണിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ക്യാപ്റ്റർ രോഹിത്തിനു പ്രിയപ്പെട്ടവൻ ആയതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പലരുടെയും വിമർശനം. ഏകദിനത്തിൽ കഴിവ് തെളിയിച്ച പല താരങ്ങൾക്കും ഇല്ലാത്ത പ്രിവിലേജ് എന്താണ് തിലകിന് കൊടുക്കുന്നത്. സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹൽ തുടങ്ങി ടീമിൽ സ്ഥാനമർഹിച്ച പലരെയും ഇന്ത്യയുടെ ഏകദിന ടീമിൽ നിന്നും തഴഞ്ഞിരിക്കുകയാണ്. രോഹിത് ശർമയുടെ മകളെ നോക്കിയെന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് തിലക് വർമയെ ടീമിൽ നിലനിർത്തിയിട്ടുള്ളത്. സഞ്ജു അതു ചെയ്തില്ലെന്നും ആരാധകർ വിമർശിച്ചു.

ബേബി സിറ്റർ പദവി ഉള്ളതുകൊണ്ടാണ് തിലകിന് അവസരം കൊടുത്തത് എന്നും അല്ലാതെ ഒരു അർഹതയും അദ്ദേഹത്തിന് ഇല്ലെന്നും ആരാധകർ പറയുന്നു. ഒരിക്കലും അവസാനിക്കാത്ത പരീക്ഷണങ്ങൾ ഇന്ത്യ തുടരുന്നതിൽ എന്താണ് കാര്യമെന്നും ആരാധകർ ചോദിക്കുന്നു.

ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രാഹുൽ (സി), ഗിൽ, ഗെയ്‌ക്‌വാദ്, ശ്രേയസ്, ഇഷാൻ, സൂര്യകുമാർ, ജഡേജ, ഷാർദുൽ, ബുംറ, സിറാജ്, ഷമി, തിലക്, കൃഷ്ണ, അശ്വിൻ, സുന്ദർ.

 മൂന്നാം മത്സരത്തിനുള്ള ടീം : രോഹിത് (സി), ഗിൽ, ശ്രേയസ്, രാഹുൽ, ഇഷാൻ, സൂര്യകുമാർ, ജഡേജ, ഷാർദുൽ, ബുംറ, സിറാജ്, ഷമി, പാണ്ഡ്യ, കോലി, കുൽദീപ്, അക്സർ (ഫിറ്റ്നസിന് വിധേയമായി), അശ്വിൻ, സുന്ദർ