'കരിയറിലെ ഏറ്റവും മോശം സമയം'; തുറന്നടിച്ച് രോഹിത് ശര്‍മ്മ

തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തെ കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ്മ. 2011 ലെ ലോക കപ്പ് ടീമില്‍ ഇടംലഭിക്കാത്തത് തന്നെ ഏറെ വിഷമിപ്പിച്ചെന്നാണ് രോഹിത് പറയുന്നത്. തന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അതെന്നും രോഹിത് പറഞ്ഞു.

‘2011ലെ ഏകദിന ലോക കപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടാതെ ഇരുന്നത് കരിയറിലെ ഏറ്റവും മോശം സമയമായാണ് കരുതുന്നത്. ടീമില്‍ അവസരം ലഭിക്കാത്തതില്‍ വളരെ നിരാശനായിരുന്നു. കാരണം അന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോക കപ്പ് കളിക്കാനുള്ള അവസരമായിരുന്നു.’

India's Key to Success in a Run Chase: Rohit Sharma Clean Bowled – Raman Gupta

‘ഇന്ത്യക്ക് ലോക കപ്പ് നേടാനുള്ള സുവര്‍ണാവസരമായിരുന്നു അതെന്ന് എനിക്കറിയാമായിരുന്നു. ആ ടീമിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവസരം ലഭിച്ചില്ല. ഇതോടെ ഞാന്‍ സ്വയം കുറ്റപ്പെടുത്താന്‍ തുടങ്ങി. അതില്‍ ആരെയും എനിക്ക് കുറ്റപ്പെടുത്താനാവില്ല. കാരണം ലോക കപ്പിന് മുമ്പ് എനിക്ക് മികച്ച പ്രകടനം നടത്താനായിരുന്നില്ല’ രോഹിത് ശര്‍മ പറഞ്ഞു.