12 വരെ കാക്കണ്ട, 'അടിമനുഷ്യനെ' ചാമ്പ്യന്‍സ് ട്രോഫി ടീമില്‍നിന്ന് പുറത്താക്കണം; ഇടഞ്ഞ് ആരാധകര്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലും നിരാശപ്പെടുത്തുന്ന ബാറ്റിംഗ് പ്രകടനം തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏഴ് പന്ത് നേരിട്ട് വെറും രണ്ട് റണ്‍സുമായി മത്സരത്തില്‍ രോഹിത് പുറത്തായി. സാഖിബ് മഹമ്മൂദിന്റെ പന്തില്‍ എഡ്ജായി ലിയാം ലിവിങ്സ്റ്റണ് അനായാസ ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.

കഴിഞ്ഞ കുറച്ചു നാളുകളായി രോഹിത്തിന്റെ ഫോം വളരെ മോശമാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇംഗ്ലണ്ടിനെതിരേ രോഹിത് ഫോം കണ്ടെത്തി തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ താരം നിരാശ സമ്മാനിച്ചിരിക്കുകയാണ്.

ഇങ്ങനെയാണെങ്കില്‍ താരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ മാസം 12 വരെ ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള സ്‌ക്വാഡില്‍ മാറ്റം വരുത്താം.