നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്തിമ വാദം വേനലവധിക്ക് മുമ്പ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ പ്രതിഭാഗം അന്തിമവാദം സംബന്ധിച്ച് കൂടുതല്‍ മറുപടി നല്‍കാന്‍ ഉണ്ടെന്നും സമയം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സമയം അനുവദിച്ചാല്‍ ഏതാനും ദിവസങ്ങള്‍ കൂടി പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം അവതരിപ്പിക്കാനാകും. ഇതിന് ശേഷമാകും വിധി പ്രഖ്യാപനം സംബന്ധിച്ച തിയ്യതി തീരുമാനിക്കുക.
Read more
ഏഴ് വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ അടുത്തിടെ വാദം പൂര്‍ത്തിയായത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെയുളള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. കേസില്‍ നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തളളിയിരുന്നു.