ഒടുവിൽ കാത്തിരിപ്പിന് അവസാനം. ഐപിഎൽ 2026 നു നാളെ കോടി കയറും. മാർച്ച് 28 മുതൽ മെയ് 31 വരെയാണ് ടൂർണമെന്റ്. ഇത്തവണ കപ്പ് നേടാനുള്ള കടുത്ത തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ചേർന്നതോടെ ആരാധകർ ആവേശത്തിലാണ്.
രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സിഎസ്കെയിൽ എത്തുന്നത് ടി20 ലോകകപ്പിൽ നടത്തിയ മിന്നും പ്രകടനത്തിന് ശേഷമാണ്. ടി20 ലോകകപ്പിലെ താരമായി മാറിയ സഞ്ജു സിഎസ്കെയുടെ റൺവേട്ടക്കാരിൽ ഇത്തവണ മുന്നിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജസ്ഥാൻ നായകനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോയതിന് പിന്നാലെയാണ് 24-കാരനായ പരാഗിനെ രാജസ്ഥാൻ നായകനായി പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ അസ്വാഭാവികതയുണ്ടെന്നാണ് ശ്രീകാന്ത് പറയുന്നത്.
Read more
‘അവൻ എങ്ങനെയാണ് ക്യാപ്റ്റനായതെന്ന് എല്ലാവർക്കും അറിയാം. അത് അവരുടെ തീരുമാനമാണ്, പക്ഷേ അവിടെ അവൻ ഒരു രാജാവിനെപ്പോലെയാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ പരാഗ് അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. അതിന് മുൻപത്തെ വർഷം നന്നായി കളിച്ചു എന്നത് സത്യമാണ്. പക്ഷേ കഴിഞ്ഞ വർഷം എടുത്തുപറയാവുന്ന ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ 8 മത്സരങ്ങളിൽ പരാഗ് ടീമിനെ നയിച്ചിരുന്നു. എന്നാൽ അതിൽ 2 മത്സരങ്ങളിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്, ശ്രീകാന്ത് പറഞ്ഞു.







