'ചിരിക്കാന്‍ മാത്രം എന്താണ് ഇവിടെ ഇത്ര തമാശ'; പന്തിനോട് കൊമ്പുകോര്‍ത്ത് മാത്യു വെയ്ഡ്

ബാറ്റും ബോളും കൊണ്ടുള്ള പോരിന് അപ്പുറം വാക്കുകള്‍ കൊണ്ടുള്ള പോരിനും പേര് കേട്ട എതിരാളികളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനം തികച്ചും സമാധാനപരമാണ്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഓസീസ് ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് ഇന്ത്യന്‍ കീപ്പര്‍ റിഷഭ് പന്തിനെ കളിയാക്കിയതാണ് ആകെയുണ്ടായ ഒരു സംഭവം.

വെയ്ഡ് ബാറ്റു ചെയ്യുന്നതിനിടെ പന്ത് പിറകില്‍ നിന്നു ചിരിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ പന്തിന്റെ ചിരി അനുകരിച്ച് വെയ്ഡും മറുപടി കൊടുത്തു. മത്സരത്തിനു ശേഷം പുറത്തും പന്തിനോടുള്ള അതൃപ്തി വെയ്ഡ് തുറന്നുപറഞ്ഞു.

ഒരു കാര്യവും ഇല്ലെങ്കിലും പന്ത് വെറുതെ ചിരിച്ചു കൊണ്ടിരിക്കുമെന്നാണു വെയ്ഡിന്റെ പരാതി. “അദ്ദേഹം വെറുതെ ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കും. എന്താണിത്ര തമാശയെന്ന് എനിക്കു മനസ്സിലാകുന്നില്ല. അത് ഉറപ്പായും എന്റെ ബാറ്റിംഗിനെ കുറിച്ചാകണം” വെയ്ഡ് പറഞ്ഞു.

IND vs AUS 2020: “You

രണ്ടാം ഇന്നിംഗ്‌സില്‍ 137 പന്തില്‍ 40 റണ്‍സെടുത്താണ് വെയ്ഡ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ വെയ്ഡ് എല്‍ബി ആകുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വെയ്ഡ് 30 റണ്‍സ് നേടിയിരുന്നു.