വാഹനാപകടത്തില്‍പെട്ട് പന്ത് ആശുപത്രിയില്‍; ട്വീറ്റുമായി ഷഹീന്‍, സമ്മതിക്കണമെന്ന് ആരാധകര്‍

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു കാറപകടത്തില്‍ പരിക്കേറ്റത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരം അപകടനില തരണം ചെയ്തിട്ടുണ്ട്.

താരത്തിന്റെ അപകട വിവരം അറിഞ്ഞ് നിരവധി പേരാണ് താരത്തിന് അതിവേഗ സൗഖ്യം ആശംസിച്ച് രംഗത്തുവന്നത്. അതില്‍ പാകിസ്ഥാന്‍ യുവ പേസര്‍ ഷാഹിന്‍ അഫ്രീദിയും ഉണ്ടായിരുന്നു. ട്വീറ്ററിലൂടെയാണ് ഷഹീന്‍ തന്റെ ആശംസ അറിയിച്ചത്. ‘ഋഷഭ് പന്തിനായി പ്രാര്‍ത്ഥിക്കുന്നു’ എന്നണ് പാക് താരം ട്വീറ്റ് ചെയ്തത്.

താരത്തിന്റെ ട്വീറ്റ് ആരാധകര്‍ ഇതിനോടം ഏറ്റെടുത്ത് കഴിഞ്ഞു. ക്രിക്കറ്റ് ഒരു ജന്റില്‍മാന്‍ ഗെയിം എന്ന് തെളിയിച്ച ട്വീറ്റാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഇവിടെ പലര്‍ക്കും ഇല്ലാത്ത മര്യാദ ഒരു പാകിസ്ഥാന്‍ താരത്തിലൂടെ കണ്ടെന്നും ആരാധകര്‍ പറയുന്നു.

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകവേയാണ് റിഷഭിന്റെ മേഴ്‌സിഡസ് കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചത്. റൂര്‍ക്കിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 5.30നാണ് സംഭവം. റിഷഭ് പന്താണ് കാര്‍ ഓടിച്ചിരുന്നത്. വേറെ ആരും കാറിലുണ്ടായിരുന്നില്ല.

Read more

ഡ്രൈവിംഗിനിടെ മയങ്ങിപ്പോയതിനാല്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് റിഷഭ് പന്ത് പറഞ്ഞെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച കാറിന്റെ ചില്ല് തകര്‍ത്താണ് റിഷഭ് പന്ത് പുറത്തെത്തിയത്.