കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരവും ഈ സീസണിൽ ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് വിന്നറുമായ ദിമിത്രിയോസ് ഡയമെന്റക്കൊസ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമാകില്ല. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇട്ട പോസ്റ്റിലൂടെ ദിമിത്രിയോസ് തന്നെയാണ് ഈ വാർത്ത അറിയിച്ചത്. തന്നെ വിശ്വസിച്ച ക്ലബ്ബിനും ആരാധകർക്കും താരം പോസ്റ്റിൽ നന്ദി അറിയിച്ചിട്ടുണ്ട്.
സൂപ്പർ താരം അഡ്രിയാൻ ലൂണയെ മൂന്ന് വർഷത്തെ കരാറിൽ കൂടി ബ്ലാസ്റ്റേഴ്‌സ് നീട്ടി നൽകി എന്ന് പറഞ്ഞപ്പോൾ ആരാധകർ താരത്തെ കൂടി നിലനിർത്തുമെന്നാണ് കരുതിയത്. എന്നാൽ ദിമിത്രിയോസിനെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഗോളടി വീരന്മാരെ സീസണുകളിലേക്ക് നിലനിർത്താൻ പറ്റാത്ത പോകുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ പിടിപ്പുകേട് തുടരുന്നു എന്ന് തന്നെ പറയാം.
മുമ്പ് അൽവാരോ വാസ്‌കസിന്റെയും, ഡയസിന്റെയും കാര്യത്തിലും ടീം സമാനമായ തെറ്റ് ആവർത്തിച്ചിരുന്നു. ഒരു മികച്ച സ്‌ട്രൈക്കർ വന്ന് സെറ്റ് ആയി കഴിഞ്ഞാൽ അയാളെ നിലനിർത്തുന്ന ഒരു പാക്കേജ് ബ്ലാസ്റ്റേഴ്സിന് ഇല്ലെന്ന് തന്നെ പറയാം. അതേസമയം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും മഞ്ഞപ്പടക്കും നന്ദി പറഞ്ഞ ദിമിത്രിയോസ് രണ്ട് വർഷ കാലം ആരാധകർ തനിക്ക് തന്ന സ്നേഹത്തെയും നന്ദിയോടെ ഓർത്തു.
എന്തായാലും ദിമിത്രോയോസിനെ പോലെ ഒരു താരം പോകുമ്പോൾ അതിനേക്കാൾ മിടുക്കനായ ഒരു താരം ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് കരുതപ്പെടുന്നു.
അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു
View this post on InstagramRead more