IPL 2025: എന്റെ കുറ്റം കൊണ്ടല്ല തോറ്റത്, എല്ലാത്തിനും കാരണം അവര്‍, ഇനിയെങ്കിലും ടീമംഗങ്ങള്‍ അത്‌ ശ്രദ്ധിക്കണം, മത്സരശേഷം തുറന്നുപറഞ്ഞ് റിഷഭ് പന്ത്‌

ഐപിഎലില്‍ ലഖ്‌ന സൂപ്പര്‍ ജയന്റ്‌സിനെതിരെ 37 റണ്‍സിന്റെ വിജയം നേടി പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആദ്യ ബാറ്റിങ്ങില്‍ 237 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് ഉയര്‍ത്തിയപ്പോള്‍ മറുപടിയായി 199 റണ്‍സ് എടുക്കാനേ ലഖ്‌നൗവിന് സാധിച്ചുളളൂ. എല്‍എസ്ജിക്കായി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇത്തവണയും ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. 17 പന്തില്‍ 18 റണ്‍സാണ് താരം ഇന്നലത്തെ കളിയില്‍ നേടിയത്. പഞ്ചാബിനോട് പരാജയപ്പെട്ടതില്‍ മത്സരശേഷം ബോളര്‍മാരെയായിരുന്നു പന്ത് കുറ്റം പറഞ്ഞത്.

ബോളര്‍മാര്‍ റണ്‍സ് അധികം വഴങ്ങിയെന്ന് താരം പറയുന്നു. തെറ്റായ സമയത്ത് നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍, അത് നിങ്ങളെ വല്ലാതെ വേദനിപ്പിക്കും. ഈ പിച്ച് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ കരുതി, എന്നാല്‍ എല്ലാ നേരെ തിരിച്ചായിരുന്നു സംഭവിച്ചത്, പന്ത് പറഞ്ഞു. അതേസമയം ലഖ്‌നൗവിന് പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും റിഷഭ് പന്ത് പറയുന്നു. അതിനായി ഞങ്ങള്‍ ഇനിയുളള മത്സരങ്ങളില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും. എല്‍എസ്ജിയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് എല്ലാ മത്സരങ്ങളിലും തിളങ്ങാന്‍ കഴിയില്ലെന്നും മറ്റുളള ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരണമെന്നും പന്ത് അഭിപ്രായപ്പെട്ടു.

Read more

തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് ലെങ്ത് കൃത്യമായി തെരഞ്ഞെടുക്കാനായില്ല. അത് കളിയുടെ ഭാഗമാണ്. പ്ലേഓഫ് സ്വപ്നം ഇപ്പോഴും സജീവമാണ്. അടുത്ത മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍, ഞങ്ങള്‍ക്ക് തീര്‍ച്ചയായും അതിലേക്ക് എത്താന്‍ കഴിയും. നിങ്ങളുടെ ടോപ്പ് ഓര്‍ഡര്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ അത് അര്‍ത്ഥവത്താണ്. എന്നാല്‍ എല്ലാ മത്സരങ്ങളിലും നിങ്ങള്‍ക്ക് അവര്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.  ഇത് മത്സരത്തിന്റെ ഭാഗമാണ്. നമ്മള്‍ കളിയെ കാര്യമായി എടുക്കണം. എല്ലാ സമയവും ടീമിനായി വലിയ ജോലിയാണ് അവര്‍ ചെയ്യുന്നത്.യ നിങ്ങള്‍ ആദ്യം പറഞ്ഞ പോലെ ഞങ്ങള്‍ക്ക് ചേസില്‍ മറികടക്കാന്‍ നിരവധി റണ്‍സ് വേണമായിരുന്നു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു.