ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനെതിരെ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ വെടിക്കെട്ട്. കൂടാതെ ഓപണർ പ്രബ്ബസിമ്രാൻ സിംഗിന്റെ (53) തകർപ്പൻ അർധ സെഞ്ചുറിയുടെ കരുത്തിൽ പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചു. മത്സരത്തിൽ ശ്രേയസ് അയ്യർ 25 പന്തിൽ 4 ഫോറും 2 സിക്സിന്റെയും ബലത്തിൽ 45 റൺസാണ് നേടിയത്.
ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പ്ലെഓഫ് സാധ്യത നിലനിർത്താനാണ് ലക്‌നൗ സൂപ്പർ ജയൻസ്റ്റിനെ ശ്രമം. ഐപിഎൽ പോയിന്റ് പട്ടികയിൽ നിലവിൽ അവർ 10 പോയിന്റുകളുമായി 7 ആം സ്ഥാനത്താണ് നിൽക്കുന്നത്. സീസന്റെ തുടക്കത്തിൽ വിജയങ്ങളോടു കൂടി തുടങ്ങി പകുതി ആയപ്പോൾ ടീം താഴേക്ക് വീണു.
Read more
പോയിന്റ് പട്ടികയിൽ 13 പോയിന്റുകളുമായി നാലാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ ടീം രണ്ടാം സ്ഥാനത്തേക്ക് മുന്നേറും. പഞ്ചാബ് കിങ്സിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറർ. എന്നാൽ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ 405 റൺസുമായി അദ്ദേഹം 6 ആം സ്ഥാനത്താണ് ഉള്ളത്.