ധോനിയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് നിലനിര്‍ത്തി ; എന്നാലൂം സി.എസ്‌.കെ യെ ഇത്തവണ നയിക്കുക രവീന്ദ്ര ജഡേജ അല്ല

ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ ഇത്തവണയൂം നയിക്കുക എം.എസ്. ധോനി തന്നെ. ഇത്തവണത്തേക്ക് ചെന്നൈ ആദ്യം നില നിര്‍ത്തിയതാരം രവീന്ദ്ര ജഡേജയാണെങ്കിലും കരിയറിലെ തന്റെ അവസാന സീസണിലും മഞ്ഞപ്പടയെ ധോനി തന്നെ നയിക്കും.

ചെന്നൈ സൂപ്പര്‍ കിങ്സിനെ വരാനിരിക്കുന്ന സീസണില്‍ ആരു നയിക്കുമെന്നതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇപ്പോള്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ മാത്രമാണ് ശ്രദ്ധ വെച്ചിരിക്കുന്നതെന്നും ഇപ്പോള്‍ ധോനി തന്നെയാണ് നായകന്‍ അദ്ദേഹം മാറാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ അതിനെക്കുറിച്ച് തീരുമാനിക്കുമെന്നുമാണ് ഒഫീഷ്യലുകള്‍ പറഞ്ഞത്.

ചെന്നൈയ്ക്ക് പുതിയ താരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി ധോനി നായകസ്ഥാനത്ത് നിന്നും മാറിയേക്കുമെന്ന റി്േപ്പാര്‍ട്ട് ഉണ്ടായിരുന്നു. ധോണിക്കു പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പുതിയ സീസണില്‍ സിഎസ്‌കെയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ സീസണില്‍ ചെന്നൈ 18 കോടിക്കായിരുന്നു ജഡേജയെ നില നിര്‍ത്തിയത്. ധോനിയ്ക്ക് 12 കോടിയും മൊയിന്‍ അലി എട്ടുകോടി, ഋതുരാജ് ഗെയ്ക്ക്‌വാദ് ആറ് കോടി എന്നിങ്ങനെ ആയിരുന്നു ചെന്നൈ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക. ധോണിയുടെ കരിയറിലെ അവസാനത്തെ ഐപിഎല്‍ സീസണ്‍ കൂടിയായിരിക്കും ഇത്തവണത്തേതെന്നാണ് സൂചന.