RCB VS KKR: പ്രകൃതി കോഹ്‌ലിക്ക് അർപ്പിച്ചത് വലിയ ആദരവ്, വട്ടമിട്ട പ്രാവുകൾ നൽകിയത് കാവ്യാത്മക സല്യൂട്ട്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിക്ക് നന്ദി അർപ്പിക്കാൻ സ്റ്റേഡിയത്തിൽ എത്തിയ ആരാധകർക്ക് ഇന്നലെ സങ്കടത്തിന്റെ ദിനമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അടുത്തിടെ അപ്രതീക്ഷിതമായി വിരമിച്ച കോഹ്‌ലിക്ക് ഉള്ള നന്ദി അറിയിക്കാനാണ് ആളുകൾ കൂട്ടമായി സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത് . ഏകദേശം 10 ദിവസത്തെ സസ്‌പെൻഷനുശേഷം ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഇന്നലെ പുനരാരംഭിച്ചു.

എന്തായാലും ആരംഭം ബിസിസിഐയും ആരാധകരും ആഗ്രഹിച്ചതുപോലെയായിരുന്നില്ല. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി)-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ‌കെ‌ആർ) മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുക ആയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ബാറ്റ്‌സ്മാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് തീരുമാനം പരസ്യമാക്കിയത്. അദ്ദേഹത്തിന്റെ പാരമ്പര്യം ആഘോഷിക്കാൻ ആരാധകർ കോഹ്‌ലിയുടെ പേരുള്ളത് ടെസ്റ്റ് ജേഴ്‌സികളുമായി സ്റ്റേഡിയത്തിൽ എത്തി. മഴ കളിയെ നശിപ്പിച്ചെങ്കിലും, അവസാനം വരെ അവർ അവിടെ തന്നെ തുടരുമെന്ന് ഉറപ്പുവരുത്തി.

എന്തായാലും മഴയ്ക്കിടയിൽ, ഒരു കൂട്ടം വെളുത്ത പ്രാവുകൾ സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന് പൊങ്ങുന്ന കാഴ്ച്ച കാണാൻ ആയി. ആളുകൾ വിരാട് കോഹ്‌ലിക്ക്, പ്രാവുകൾ ആദരവ് അർപ്പിച്ചു എന്ന രീതിയിൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി. അടുത്തിടെ അവസാനിച്ച അദ്ദേഹത്തിന്റെ റെഡ്-ബോൾ കരിയറിന് ഒരു കാവ്യാത്മക സല്യൂട്ട് നൽകി എന്നാണ് ആരാധകർ പറയുന്നത്.

എന്തായാലും ആകെ 17 പോയിന്റുമായി ആർസിബി നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് നിൽക്കുന്നത്.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്