ഇയാള്‍ക്ക് ലാസ്റ്റ് ഓവര്‍ കൊടുക്കാന്‍ മാത്രം ആര്‍.സി.ബിയുടെ ബോളിംഗ് ദാരിദ്ര്യം ഇത് വരെ തീര്‍ന്നില്ലേ

അച്ചു ജോണ്‍സണ്‍

ഇയാള്‍ക്ക് ലാസ്റ്റ് ഓവര്‍ കൊടുക്കാന്‍ മാത്രം ആര്‍സിബിയുടെ ബോളിംഗ് ദാരിദ്ര്യം ഇത് വരെ തീര്‍ന്നില്ലേ.. 1994 മാര്‍ച്ച് 13 നാണ് ഹൈദ്രബാദിലേ ഒരു ഓട്ടോ ഡ്രൈവര്‍ ആയ മുഹമ്മദ് ഗൗസിന്റെ മകനായി മുഹമ്മദ് സിറാജ് മന്‍സൂരി എന്ന മുഹമ്മദ് സിറാജ് ജനിക്കുന്നത് . 2015-16 സീസണില്‍ രഞ്ജി അരങ്ങേറ്റം 16-17 സീസണിലെ ഏറ്റവും വല്യ വിക്കറ്റ് വേട്ടക്കാരന്‍ .. ആ പ്രൊഫൈല്‍ കൊണ്ട് തന്നെ സണ്‍റൈസേഴ്‌സ് 2017 ഇല്‍ 2.6 കോടികള്‍ക്ക് സിറാജിനെ സ്വന്തമാക്കി.

പ്രഥമ ഐപിഎല്‍ അയാള്‍ മോശം ആക്കിയില്ല 6 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് നേടി സിറാജ് വരവറിയിച്ചു.. പിന്നീട് 2018 സീസണില്‍ RCB യിലേക്ക് ഒരുപക്ഷെ സിറാജ് എന്ന പ്ലേയര്‍ കൂടുതല്‍ പ്രശസ്തന്‍ ആയത് ആ ടീമില്‍ നിന്നാകാം.. അതേ അന്ന് എത്ര റണ്‍ അടിക്കാനും പ്രാപ്തരായ ബാറ്റിംഗ് നിരയും എത്ര റണ്‍ വിട്ട് കൊടുക്കന്‍ മടി കാണിക്കാത്ത ബൗളിംഗ് നിരയും ഉള്ള RCB…
പുട്ടിനു പീര പോലെ ആദ്യ സീസണ്‍ ആയ 2018 ഉം രണ്ടാം സീസണ്‍ ആയ 2019 ഇലും അവന്‍ ശരാശരിക്കും താഴെ.. ബൗളിംഗ് ദാരിദ്ര്യം അതത്ര നല്ല ബൗളേഴ്സ് ഉണ്ടെങ്കിലും കേള്‍ക്കുന്ന RCB യില്‍ മുഹമ്മദ് സിറാജ് സ്വന്തം ഫാന്‍സ് ഇല്‍ നിന്ന് പോലും പലപ്പോഴും ട്രോളുകള്‍ നേരിട്ടു. ആന്ദ്രേ റസ്സല്‍ പോലെ ഉള്ളവര്‍ RCB ജയിച്ചു എന്നുറപ്പിച്ച മത്സരങ്ങളില്‍ പോലും സിറാജിന്റെ ഓവറുകളില്‍ മിന്നല്‍ ആക്രമണങ്ങള്‍ നടത്തി വിജയിപ്പിച്ചു.. നിസ്സഹായന്‍ ആയി അതൊക്കെ നോക്കി നിന്ന ഒരു സിറാജിനെ ഇപ്പോഴും ഓര്‍ക്കുന്നു..

പക്ഷെ അന്നത്തെ RCB യുടെ ക്യാപ്റ്റന്‍ കോഹ്ലിയോ ടീം മാനേജ്‌മെന്റോ ഒരിക്കലും സിറാജിനെ ടീമില്‍ നിന്ന് തഴഞ്ഞില്ല.. അതും ഡി കൊക്ക്,മോയീന്‍ അലി, സ്റ്റോയിനിസ്, ഹെറ്റ്‌മേയര്‍ പോലെ ഉള്ളവരെ ഒക്കെ ടീം പുറത്താക്കിയ സീസണുകളില്‍ പോലും സിറാജിനെ അവര്‍ നില നിറുത്തി.. അതിനും അന്ന് സ്വന്തം ഫാന്‍സിന്റെയും ക്രിക്കറ്റ് ആരാധകരുടെയും വിമര്‍ശനങ്ങള്‍ ടീമും കോഹ്ലിയും പഴി ഒരുപാട് കെട്ടു..

പലപ്പോഴും ചിന്തിച്ചു എന്തിനിയാള്‍ ഇനിയും ഈ ടീമില്‍ പിന്നീടുള്ള രണ്ട് ഐപിഎല്‍ സീസണില്‍ കണ്ടത് സിറാജിന്റെ പരകായ പ്രവേശം ആയിരുന്നു.. 2020 2021 ഐപിഎല്‍ സീസണുകളില്‍ 22 വിക്കറ്റും ഇക്കോണമി വെറും 7.5 ഉം നേടി സിറാജ് കരുത്തുകാട്ടി അതില്‍ ഒരിക്കല്‍ തന്നെ നിലമ്പരിശാക്കിയ റസ്സലിനെ തിരിച്ചൊന്ന് തൊടാന്‍ പോലും പറ്റാത്ത രീതില്‍ പൂട്ടിയ സിറാജിന്റെ ഒരു ഡെത്ത് ഓവര്‍. യോര്‍ക്കറുകള്‍ തുരു തുരാ പാഞ്ഞ ആ ഇരുപതാം ഓവര്‍.. 2021 സീസണിലേ ഏറ്റവും മികച്ച മോമെന്റസില്‍ ഒന്നായിരുന്നു..

ഇതിനോടകം സിറാജ് നാഷണല്‍ ടീമില്‍ ഇടം നേടിയിരുന്നു.. എങ്കിലും 2020 ഇല്‍ ഓസിസിനെതിരെ അവരുടെ നാട്ടില്‍ നടന്ന ആ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ പ്രകടനം സിറാജിനെതിരെയുള്ള ട്രോളുകള്‍ നിഷ്പ്രഭം ആക്കി.. അന്ന് അയാള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലേ ആദ്യ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി..

അന്ന് അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യമായി ബൗള്‍ ചെയ്യാന്‍ വരുന്ന സിറാജിനെ കണ്ട് ഹര്‍ഷാ ബോഗ്‌ളെ പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍ക്കുന്നു ‘ This is muhammed siraj this is his place ‘… അതേ ഡൊമസ്റ്റിക് റെഡ് ബോള്‍ ക്രിക്കറ്റില്‍ അവന്‍ അത്രമേല്‍ വിനാശകാരിയായ വിക്കറ്റ് ടേക്കര്‍ ആയിരുന്നു.. പിന്നെ ഒരിക്കല്‍ അയാളെ എന്നും സപ്പോര്‍ട്ട് ചെയ്ത് നിറുത്തിയ വിരാട് കോഹ്ലി rcb യില്‍ നിന്നും ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലേ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ക്യാപ്റ്റന്‍സി ഒഴിഞ്ഞു..

അന്ന് സിറാജ് ട്വിറ്ററില്‍ എഴുതിയ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.. ‘നന്നി മോശം സമയത്ത് എന്റെ കൂടെ നിന്നതിന് എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ഒരു വഴികാട്ടി ആയതിന്. നിങ്ങള്‍ തന്നെയാണ് എന്റെ മികച്ച ക്യാപ്റ്റന്‍ ‘…. അതേ സിറാജിന്റെ വളര്‍ച്ചയില്‍ കോഹ്ലിയുടെ പങ്ക് അത്രമേല്‍ ഉണ്ടായിരുന്നു.

എവിടെയോ പിഴച്ചു പോയ ഒരു കരിയറിനെ ചേര്‍ത്ത് നിറുത്തിയ ഗോഡ് ഫാദര്‍.. ഒരു വല്യേട്ടന്‍…
ഇന്ന് മുഹമ്മദ് സിറാജ് എവിടെ എത്തി നിക്കുന്നു എന്ന് ചോദിച്ചാല്‍ മെല്‍ പറഞ്ഞ പോലെ ‘ ഇയാള്‍ക്ക് ലാസ്റ്റ് ഓവര്‍ കൊടുക്കാന്‍ മാത്രം rcb യുടെ ബൗളിംഗ് ദാരിദ്ര്യം ഇത് വരെ തീര്‍ന്നില്ലേ….’ എന്ന ചോദ്യത്തില്‍ നിന്നും ബുമ്ര ഇല്ലെങ്കില്‍ എന്താ സിറാജ് ഉണ്ടല്ലൊ’ എന്ന ഉത്തരത്തില്‍ എത്തി നിക്കുന്നു.. അവന്‍ ഇന്ന് എന്തായി എന്ന് ചോദിച്ചാല്‍..

Read more

ഇന്ന് ലോക ഒന്നാം നമ്പര്‍ ഏകദിന ബൗളര്‍ ഓസിസിന്റെ കുന്തമുനകള്‍ ആയ സ്റ്റാര്‍ക്കോ ഹെസല്‍വുഡോ കമ്മീന്‍സോ അല്ല.. കിവീസിന്റെ ഫയര്‍ ബ്രാന്‍ഡ് ബൗള്‍ട്ട് അല്ല.. പാകിസ്ഥാന്റെയോ സൗത്ത് ആഫ്രിക്കയുടെയോ ഇന്നത്തെ ഏറ്റവും മികച്ച ബൗളേഴ്സ് ആയ ഷഹീന്‍ ഷാ ആഫ്രിദിയോ റബാഡയോ അല്ല..അത് 729 റേറ്റിംഗ് ഓടെ ഒരിക്കല്‍ ചെണ്ട എന്ന് വിളിച്ച സിറാജ് ആണ്. നമ്മുടെ മുഹമ്മദ് സിറാജ്, നമ്മുടെ മിയാന്‍ തിരിച്ചുവരാവുകളുടെ രാജകുമാരന്‍..