ആർസിബി ലേലത്തിൽ എടുത്ത താരത്തിന് നാല് മത്സരങ്ങളിൽ വിലക്ക്, കാരണം ഇത്; ഇപ്പോൾ തന്നെ പ്രതിസന്ധി തുടങ്ങിയോ എന്ന് ആരാധകർ

ബിഗ് ബാഷ് ലീഗ് 2023 ൽ സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി കളിക്കുന്ന ടോം കറാൻ അമ്പയറെ ഭീഷണിപ്പെടുത്തിയതിന് അടുത്ത നാല് മത്സരങ്ങളിൽ നിന്ന് വിലക്കിയ വാർത്ത ഇപ്പോൾ വന്നിരിക്കുകയാണ്. വിലക്കിനെതിരെ സിഡ്‌നി അപ്പീൽ നൽകും. ഡിസംബർ 11 ന് ഹോബാർട്ട് ഹുറികെയ്‌നിനെതിരായ സിക്‌സേഴ്‌സിന്റെ അവസാന മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ട് താരം പരിശീലന റൺ-അപ്പ് പൂർത്തിയാക്കാൻ ശ്രമിച്ചപ്പോഴാണ് ഉദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായത്.

മത്സരത്തിന് മുമ്പും ഇടവേളകളിലും പിച്ച് പരിപാലിക്കേണ്ട ചുമതലയുള്ള നാലാമത്തെ ഉദ്യോഗസ്ഥൻ ടോം കറനെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനത്തിന്റെ പേരിൽ ശിക്ഷിച്ചത്.

“പിച്ചിലേക്ക് ഓട്ടം നിർത്താൻ അമ്പയർ പറയുന്നതിന് മുമ്പ് കുറാൻ ഒരു റൺ-അപ്പ് പൂർത്തിയാക്കി. അതേ പ്രവൃത്തി അവൻ വീണ്ടും ആവർത്തിച്ചു. അമ്പയർ കറനെ തടയാൻ ശ്രമിച്ചെങ്കിലും അയാൾ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് ഓടി എത്തുക ആയിരുന്നു” ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു.

പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.17 പ്രകാരം മാച്ച് റഫറി ബോബ് പാരി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി. കറാൻ കുറ്റം അംഗീകരിക്കാതെ അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. പക്ഷേ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാല് സസ്പെൻഷൻ പോയിന്റുകൾ നൽകുകയും ചെയ്തു, ഇത് നാല് മത്സരങ്ങളുടെ വിലക്കിലേക്ക് നയിച്ചു.

നാളെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സുമായുള്ള സിക്‌സേഴ്‌സിന്റെ അടുത്ത മത്സരവും മെൽബൺ സ്റ്റാർസ് (ഡിസംബർ 26), സിഡ്‌നി തണ്ടർ (ഡിസംബർ 30), ബ്രിസ്‌ബേൻ ഹീറ്റ് (ജനുവരി 1) എന്നിവയ്‌ക്കെതിരായ മത്സരങ്ങളും 28-കാരന് നഷ്ടമാകും. 1.5 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അടുത്തിടെയാണ് ടോമിനെ സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2024 ൽ ബാംഗ്ലൂർ ടീമിനെ അദ്ദേഹം പ്രതിനിധീകരിക്കും.