രവീന്ദ്ര ജഡേജ ഐസിസി ടെസ്റ്റ് റാങ്കിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത്

ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ടെസ്റ്റിലെ മികവിന്റെ പശ്ചാത്തലത്തില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഐസിസി ടെസ്റ്റ് റാങ്കിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ഇംഗ്‌ളീഷ് താരം ജേസന്‍ ഹോള്‍ഡറെ പിന്നിലാക്കിയത് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനം കഴിഞ്ഞ ദിവസം ഇന്ത്യയെ ലങ്കയ്ക്ക് എതിരേ വിജയത്തിലേക്ക് നയിച്ചിരുന്നു. റാ്ങ്കിംഗില്‍ 17 സ്ഥാനം മെച്ചപ്പെടുത്തിയാണ് ജഡേജ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറിയത്.

നിര്‍ണ്ണായക പ്രകടനം നടത്തിയത് താരം ആദ്യ ടെസ്റ്റില്‍ പുറത്താകാതെ 175 റണ്‍സും ഒമ്പതുവിക്കറ്റുകളും എടുത്തിരുന്നു. 222 റണ്‍സിനാണ് ഇന്ത്യ ഈ മത്സരത്തില്‍ വിജയം നേടിയത്. 2021 ഫെബ്രുവരി മുതല്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു ജേസന്‍ ഹോള്‍ഡര്‍. 2017 ന ശേഷം ആദ്യമായിട്ടാണ് രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ടെസ്റ്റില്‍ എട്ടുവിക്കറ്റുകളും 61 റണ്‍സും നേടിയ ഇന്ത്യയൂടെ തന്നെ അശ്വിന്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് എത്തി.

പട്ടികയില്‍ 14 ാം സ്ഥാനത്ത് ഇന്ത്യയുടെ അക്‌സര്‍പട്ടേലുണ്്. മൊലിയില്‍ നടന്ന ടെസ്റ്റില്‍ പരിക്ക് മൂലം അക്‌സര്‍ പട്ടേല്‍ കളിച്ചിരുന്നില്ല. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി അഞ്ചാമതും നായകന്‍ രോഹിത് ശര്‍മ്മ ആറാമതും പട്ടികയിലുണ്ട്്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആദ്യ പത്തില്‍ എത്തിയിട്ടുണ്ട്. ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്താണ് പന്ത്. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷാനെയാണ് പട്ടികയില്‍ ഒന്നാമത്.