അവനെ വിറ്റാല്‍ 16 കോടി ലഭിക്കും, എന്നാല്‍ അതിലൂടെ നിങ്ങള്‍ എതിരാളികളെ കൂടുതല്‍ ശക്തരാക്കുകയാണ്; സി.എസ്.കെ താരത്തെ കുറിച്ച് അശ്വിന്‍

ഐപിഎല്‍ 2023 മിനി ലേലത്തിന് മുന്നോടിയായി സ്റ്റാര്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിനെ പ്രശംസിച്ച് സീനിയര്‍ സ്പിന്നര്‍ രവീന്ദ്ര അശ്വിന്‍. ജഡേജയെ വിട്ടയച്ചാല്‍ സിഎസ്‌കെയ്ക്ക് 16 കോടി രൂപ ലഭിക്കുമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് കഴിവ് കണക്കിലെടുത്ത് താരത്തെ കൈവിടാതിരുന്ന ടീം തീരുമാനം നൂറു ശതമാനം ശരിയാണെന്ന് അശ്വിന്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയുടെ നിലവാരമുള്ള ഒരു കളിക്കാരന്‍ മറ്റൊരു ടീമിനായി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ ഇതിനെ വിവിധ വീക്ഷണകോണില്‍ നിന്ന് ചിന്തിക്കേണ്ടതുണ്ട്. അവനെപ്പോലുള്ള ഒരു കളിക്കാരന്‍ നിങ്ങളുടെ ടീം വിടുന്നത് എത്രത്തോളം ഗുണം ചെയ്യും.

അവനെ കൈവിട്ടാല്‍ നിങ്ങള്‍ക്ക് 16 കോടി ലഭിക്കും. എന്നാല്‍ അവനെപ്പോലെയുള്ള ഒരു താരത്തെ കൈവിട്ട് മറ്റൊരു ഇന്ത്യന്‍ കളിക്കാരനെ നിങ്ങള്‍ എങ്ങനെ മാറ്റിസ്ഥാപിക്കും? രണ്ടാമതായി, നിങ്ങള്‍ അവനെ മറ്റൊരു ടീമിലേക്ക് മാറ്റുകയാണെങ്കില്‍, നിങ്ങള്‍ ആ ടീമിനെ ഏറെ ശക്തമാക്കുകയാണ്. അതിനാല്‍ തന്നെ മികച്ച ഒരു തീരുമാനത്തില്‍ സിഎസ്‌കെ എത്തിയെന്നതില്‍ സന്തോഷമുണ്ട്- അശ്വിന്‍ പറഞ്ഞു.

Read more

കഴിഞ്ഞ സീസണില്‍ ജഡേജയെ നായകനാക്കി വളര്‍ത്താന്‍ സിഎസ്‌കെ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. നാല് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ സിഎസ്‌കെ കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സീസണില്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് ചെന്നൈയ്ക്ക് ജയിക്കാനായത്. കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്ന് ജഡേജ അവസാന മത്സരങ്ങളില്‍ ഇടംപിടിച്ചിരുന്നില്ല.