'ഗാബ ടെസ്റ്റില്‍ ഞാന്‍ ഒരു ഉപദേശത്തിനും മുതിര്‍ന്നില്ല, എന്നാല്‍ ആ രണ്ടു പേര്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു'

ഇന്ത്യന്‍ ടീമിന്റെ വിഖ്യാതമായ ഗാബ ടെസ്റ്റ് വിജയത്തില്‍ വെളിപ്പെടുത്തലുമായി അന്നത്തെ പരിശീലകന്‍ രവി ശാസ്ത്രി. ടെസ്റ്റിന്റെ അവസാന ദിനം താരങ്ങള്‍ക്ക് ഉപദേശങ്ങളൊന്നും തന്നെ നല്‍കാന്‍ താന്‍ മുതിര്‍ന്നില്ലെന്നും എന്നാല്‍ റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് ഉറപ്പിച്ചിരുന്നെന്നും ശാസ്ത്രി പറഞ്ഞു.

‘ഗാബ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരേ നമ്മള്‍ നേടിയ വിജയം അവിശ്വസനീയം തന്നെയായിരുന്നു. പ്രത്യേകിച്ചും അവസാന ദിവസമാണ് ഇന്ത്യ റണ്‍ചേസിനൊടുവില്‍ ജയം സ്വന്തമാക്കിയത്. ടീ ബ്രേക്കില്‍ നമ്മള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി നില്‍ക്കെ റിഷഭ് പന്തിനോടു ഞാന്‍ എന്തെങ്കിലും പറയുന്നതില്‍ ഒരു അര്‍ഥവുമില്ലായിരുന്നു, അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒരു നിര്‍ദേശവും താന്‍ നല്‍കിയിരുന്നില്ല.’

India vs Australia Highlights, 4th Test, Day 5: 'Fortress Brisbane'  breached, Pant guides Team India to colossal series | Hindustan Times

‘ടീ ബ്രേക്കിനിടെ റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും പുറത്ത് നിന്ന് എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നത് കണ്ടു. ഞാന്‍ ഇതു കണ്ട് കുറച്ചു നേരം അവിടെ നില്‍ക്കുകയും രണ്ടു പേരുടെയും സംഭാഷണം കേട്ട ശേഷം, ശരി നടക്കട്ടെയെന്നു മാത്രമേ അവരോടു ഞാന്‍ പറഞ്ഞുള്ളൂ. അവരുടെ സംഭാഷണത്തില്‍ ഇടപെടാനോ എന്തെങ്കിലും ഉപദേശം നല്‍കാനോയൊന്നും ഞാന്‍ മുതിര്‍ന്നില്ല.’

ഇന്ത്യ ഇനി എവിടെയൊക്ക ജയിച്ചാലും, ഈ മഹാവിജയത്തിന്‍റെ തട്ട് താണ് തന്നെയിരിക്കും!

‘ഗില്ലും റിഷഭും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കു നയിക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുകയെന്ന് എനിക്കറിയാമായിരുന്നു. അതു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ തോറ്റേക്കാം. പക്ഷെ നിങ്ങള്‍ അതു വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ കൊള്ള. അതാണ് ഇന്ത്യ അന്നു നടത്തിയത്’ ശാസ്ത്രി പറഞ്ഞു.

Australia v India, Fourth Test Day 5 from the Gabba: India defy the odds to  win series

പല സീനിയര്‍ താരങ്ങളുമില്ലാതെയായിരുന്നു അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ഇന്ത്യഅവിടെ അദ്ഭുത വിജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്തിരുന്നു. മല്‍സരത്തില്‍ ഇന്ത്യയുടെ ഹീറോസ് ഗില്ലും പന്തുമായിരുന്നു. ഗില്‍ 91 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പുറത്താവാതെ 89 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.