ഇന്ത്യ ഇനി എവിടെയൊക്ക ജയിച്ചാലും, ഈ മഹാവിജയത്തിന്‍റെ തട്ട് താണ് തന്നെയിരിക്കും!

ഷിയാസ് കെ. എസ്
സിഡ്‌നിയിൽ വീണ തീപ്പൊരി, മിച്ചൽ സ്റ്റാർക് , പാറ്റ്‌ കമ്മിന്സ് , ജൊഷ് ഹെയ്‌സൽവുഡ് , നഥാൻ ലിയോൺ, ബോളു കൊണ്ട് ഇന്ദ്രജാലം കാണിയ്ക്കുന്ന ഓസീസിന്റ് വർത്തമാനകാല മഹാരഥന്മാർ ഒന്നായി പെയ്തിറങ്ങിയിട്ടും അവർക്ക് മുന്നിൽ പതറാതെ , SENSIBLE INNINGS ന്റെ മാന്ത്രികത തീർത്ത ചേതേശ്വർ പൂജാര , കൗണ്ടർ അറ്റാക്കിന്റ മനോഹാരിത തീർത്ത റിഷഭ് പന്ത്‌ …, ഒടുവിൽ ഓസീസിനും വിജയത്തിനും ഇടയിൽ ദ്രാവിഡിന്റ് ജന്മദിനത്തിൽ അതിജീവനത്തിന്റ പ്രതിരോധ കോട്ട കെട്ടിയ അശ്വിനും വിഹാരിയും, ചരിത്രം ആയിരുന്നു അത്, വിജയത്തോളം പോണ സുവർണ ചരിത്രം.
സിഡ്‌നിയിൽ സർവതന്ത്രങ്ങളും പാളുന്നത് കണ്ട് കൊണ്ട് അവസാനദിവസം വിറളി പിടിച്ചുകൊണ്ട് അശ്വിൻ നേരെ ഓസീസ് നായകൻ ടിം പെയിനിന്റ് സ്ലെഡ്ജിങ്, “MEET YOU IN GABBA.” അവസാന ടെസ്റ്റ് ടിം പെയിൻ വെല്ലുവിളിച്ച ബ്രിസ്ബെയിനിലെ അതേ ഗാബ. പതിറ്റാണ്ടുകളായി തങ്ങളുടെ പോരാട്ടവീര്യം ആർക്ക് മുമ്പിലും അടിയറവ് വെയ്ക്കാതെ പരാജയം എന്തെന്ന് അറിയാതെ ഉരുക്കുകോട്ട പോലെ ഓസീസിനെ കാത്തു സംരക്ഷിയ്ക്കുന്ന അവരുടെ സ്വപ്നഭൂമി… ആ 22 വാരയുടെ സുരക്ഷിതത്തിന്റ ഉറപ്പിൽ ഓസീസിന് അത്ര വിശ്വാസം ആയിരുന്നു…
മറുവശത്തു പരിക്കുകൾ ഇന്ത്യയെ തകർത്തു കളഞ്ഞിരുന്നു… കോഹ്‌ലിയുടെ അഭാവം ആദ്യം മുതലേയുള്ള ടീമിന് ഇരുട്ടടിയായി ഷമിയും ബുംറയും ജഡേജയും അശ്വിനും ഇഷാന്തും പരിക്കിന്റ പിടിയിൽ. ടോസ് നേടിയ ഓസീസ് ബാറ്റിംഗ്. ഡേവിഡ് വാർണറിൽ തുടങ്ങി സ്വപ്നതുല്യ ഫോമിൽ ബാറ്റ് വീശുന്ന മാർനസ് ലംബുഷയിനിലും സ്റ്റീഫൻ സ്മിത്തിലും കൂടെ കടന്ന് ഏഴാമൻ ടിം പെയിൻ വരെ നീണ്ടു നിൽക്കുന്ന ഓസീസിന്റ് അതിശക്ത ബാറ്റിംഗ് നിര.. അവർക്ക് എതിരെ അരങ്ങേറ്റ മത്സരമായി നടരാജനും സുന്ദറും പിന്നെ കാര്യമായ എക്‌സ്‌പീരിയൻസ് ഇല്ലാത്ത തുടക്കകാരായ സിറാജും സൈനിയും താക്കൂറും.
Gabba Test, Day 4: India dismiss Australia for 294, need 328 to win | Sports News,The Indian Express
ഒന്നാം ദിനം, ഒന്നാം ഓവറിൽ തന്നെ സിറാജ് കൊടുങ്കാറ്റിൽ വാർണർ കടപുഴകി.., അവിടെ ആരംഭിച്ചു , പേരുകേട്ട ഓസീസ് ബാറ്റിംഗ് പെരുമയും സിരകളിൽ വീര്യം നിറഞ്ഞ ഇന്ത്യൻ യുവത്വവും തമ്മിലുള്ള യുദ്ധം.. തുടക്കത്തിലേ തകർച്ചയിൽ നിന്ന് പതിവ് പോലെ ഓസീസിന്റ് രക്ഷകരായി ലംബുഷൈൻ – സ്മിത്ത് കൂട്ടുകെട്ട് .. ഇടയിൽ സ്മിത്ത് വീണു .., മാത്യു വെയിഡിനെ കൂടെക്കൂട്ടി സെഞ്ചുറിയുമായി ലംബുഷൈൻ വീറോടെ പൊരുതി .. 3/200 എന്ന അതിശക്തനിലയിൽ എത്തിയ ഓസീസിനെ വിറപ്പിച്ചു കൊണ്ട് അഞ്ചാം സെഷനിൽ ആദ്യം വെയിഡിനെയും പുറകെ ലംബുഷൈനെയും പുറത്താക്കി കൊണ്ട് നടരാജൻ അരങ്ങേറ്റം അവിസ്മരണീയമാക്കി കൊണ്ട് ഇന്ത്യയെ താങ്ങി നിർത്തി.. ഒന്നാം ദിനം : ഓസീസ് : 5/274
Gabba Test: Rookie Indian bowling line-up dismiss Australia for 369 on Day 2 | Sports News,The Indian Express
രണ്ടാം ദിനം, തുടക്കത്തിൽ വൻ സ്കോറിലേക്ക് നീങ്ങിയ ഓസീസിന്റ് തലയരിഞ്ഞു തള്ളി അവരെ പിടിച്ചു കെട്ടിയ താക്കൂർ – നടരാജൻ- സുന്ദർ ബോളിംഗ് കൂട്ടുകെട്ട് ഇന്ത്യൻ പ്രതീക്ഷകളുമായി ഓസീസിന് മേൽ ആഞ്ഞടിച്ചു.. ഓസീസ് : 369 ആൾ ഔട്ട്
മറുപടി ബാറ്റിംഗിൽ ഗില്ലിനെ തുടക്കത്തിൽ നഷ്ടമായെങ്കിലും രോഹിത്ത് – പൂജാര കൂട്ടുകെട്ട് ഓസീസ് ആക്രമണത്തെ ആവും വിധം പ്രതിരോധിച്ചു.. മഴയിൽ മുങ്ങിയ രണ്ടാം ദിനം അവസാനിയ്ക്കുമ്പോൾ ഇന്ത്യൻ സ്കോർ : 2/62
Overjoyed at Team India's success, tweets PM Modi after historic win at Gabba - India News
മൂന്നാം ദിനം, ആറാമനായി അവസാന അംഗീകൃത ബാറ്റ്സ്മാനായ റിഷഭ് പന്ത്‌ പുറത്താവുമ്പോൾ ഇന്ത്യൻ സ്കോർ 186… ക്രീസിൽ അരങ്ങേറ്റ ടെസ്റ്റ് കളിയ്‌ക്കുന്ന വാഷിംഗ്ടൺ സുന്ദർ 6 റൺസുമായും കൂട്ടിന് രണ്ടാം ടെസ്റ്റ് മാത്രം കളിയ്‌ക്കുന്ന ശാർദൂൽ താക്കൂറും. കൂറ്റൻ ലീഡ് പ്രതീക്ഷിച്ച ഓസീസിന്റ് നേരെ ഇരുവരുടെയും വാലിൽ കുത്തി തല ഉയർത്തി കൊണ്ടുള്ള സമാനതകൾ ഇല്ലാത്ത അതിജീവനത്തിന്റ പോരാട്ടം അവിടെ തുടങ്ങി …, എറിഞ്ഞു വീഴ്‌ത്താൻ കച്ചമുറുക്കിയ ഓസീസ് അഹന്തയ്ക്ക് മുകളിലേക്ക് ഇരുവരും അചഞ്ചലമായി പട നയിച്ചു.. ഇരുവരും വ്യക്തിഗത സ്കോർ അറുപതുകളിൽ എത്തിയപ്പോൾ വീണു.. കൂറ്റൻ ലീഡ് പ്രതീക്ഷിച്ച ഓസീസിന് ഒന്നാം ഇന്നിഗ്സ് ലീഡ് കേവലം 33 റൺസ്.
India vs Australia 4th Test 2021 Highlights Day 1: AUS 274/5 in 87 Overs At Stumps | 🏏 LatestLY
നാലാം ദിനം, 21/0 എന്ന നിലയിൽ ആരംഭിച്ച ഓസീസ് ഓപ്പണർമാർ മികച്ച ഫോമിലേക്ക് ഉയർന്നു … ഒടുവിൽ അനിവാര്യ ബ്രേക്ക് ത്രൂ ആയി താക്കുർ അവതരിച്ചു… മികച്ച തുടകത്തിന്റ ആനുകൂല്യത്തിൽ കൂറ്റൻ ടാർജറ്റ് സെറ്റ് ചെയ്ത ഇന്ത്യൻ പ്രതീക്ഷകളെ തച്ചുടയ്ക്കാനുള്ള ഓസീസ് പ്രതീക്ഷകൾക്ക് മേൽ താക്കൂറിന്റ് പിന്തുണയിൽ , സിഡ്‌നിയിൽ തന്നെ വംശീയമായി അക്രമിച്ച ഓസ്‌ട്രേലിയക്കാർക്ക് മുന്നിൽ ഗാബയിൽ വർദ്ധിത വീര്യത്തോടെ ഓസീസിനെ തകർത്തെറിഞ്ഞു കൊണ്ട് 5 വിക്കറ്റുമായി മുഹമ്മദ് സിറാജിന്റ പടയോട്ടം. ഓസീസ് 294 ന് പുറത്ത്.
114 ഓവറുകൾ, 328 റൺസ് അകലെ സ്വപ്നവിജയം.
Cheteshwar Pujara batted like an Australian in the Gabba Test: Australia opener Marcus Harris - Sports News
അഞ്ചാം ദിനം, അതിവിശ്വസ്തനായ രോഹിത്ത് ശർമ്മ തുടക്കത്തിലേ വീഴുന്നു… വിട്ടുകൊടുക്കാൻ തയ്യാറാവാതെ സ്റ്റാർക് – കുമ്മിൻസ് – ഹെയ്‌സൽവുഡ് ത്രിമൂർത്തികളുടെ പ്രഹരശേഷിയെ അടിച്ചൊതുക്കിയ ഗില്ലിന്റ മാന്ത്രികതയിലും രക്തത്തിനായി ദാഹിച്ച ഓസീസ് പേസർമാരെ തരിമ്പും ഭയക്കാതെ അചഞ്ചലമായി ഇന്ത്യൻ ബാറ്റിംഗ് നിരയെ സംരക്ഷിച്ചു നിർത്തിയ പൂജാര ബ്രില്യൻസിലും ഇന്ത്യ കുതിച്ചു.
AUS v IND 2020-21: "Century would've been good," Shubman Gill's father reacts to his son's heroics at Gabba
സ്വപ്നതുല്യ ഇന്നിംഗ്സ് ആയി കളം വാണ ഗിൽ സെഞ്ച്വറിയുടെ പടിവാതിലിൽ വീഴുന്നു , പുറകെ വന്ന നായകൻ രഹാനെയും നിരാശപ്പെടുത്തി… മായങ്ക് അഗർവാൾ എന്ന അടുത്ത ബാറ്സ്മാനെ ക്രീസിൽ പ്രതീക്ഷിച്ച സകലർക്കും അത്ഭുതം സമ്മാനിച്ച് കൊണ്ട് അജിൻക്യ രഹാനെയുടെ ക്യാപ്റ്റൻസി മാസ്റ്റർ സ്ട്രോക്ക് .., ക്രീസിൽ റിഷഭ് പന്ത്. പതിഞ്ഞ ടെമ്പോയിൽ തുടങ്ങിയ പന്ത്‌ താൻ ട്രാക്കിൽ ആയി എന്ന് സ്വയം ബോദ്ധ്യപ്പെട്ട  ഉടനെ ക്രീസിൽ നിന്ന് ചാടിയിറങ്ങി ലൊംഗ് ഓഫിന് മുകളിലൂടെ നഥാൻ ലിയോണിന് എതിരെ പടുകൂറ്റൻ സിക്സ് പറത്തി അവസാന അങ്കത്തിന് തയ്യാറെടുക്കുന്നു..
Depleted India out to breach Australia's Gabba fortress | Sport
ഇടയിൽ രാഹനെ മടങ്ങി , പുറകെ അഗർവാളും … ഇതൊന്നും പന്തിനെ ബാധിചില്ല .., ആദ്യ ഇന്നിഗ്‌സിലെ ബാറ്റിംഗ് ഹീറോ വാഷിങ്ടൺ സുന്ദറിൽ മികച്ച പങ്കാളിയെ കിട്ടിയ പന്ത്‌ ഓസീസ് പ്രതീക്ഷകൾക്ക് മേൽ ഉദിച്ചുയർന്നു… മനുഷ്യസാദ്ധ്യമായ ഫോമിന്റ് പാരമത്യയിൽ റിഷഭ് പന്ത്‌ ഓസീസ് ആക്രമത്തിന്റ തലയരിഞ്ഞു തള്ളി മുമ്പോട്ട് കുതിച്ചു..
How Australia's fortress was dismantled: The method behind India's miraculous win at Gabba
ഒടുവിൽ നവദീപ് സെയ്നി എന്ന എട്ടാം നമ്പർ ബാറ്സ്മാനെ മറുവശത്തു നിർത്തിക്കൊണ്ട് അഡലൈഡിൽ ഇന്ത്യൻ ബാറ്റിംഗിനെ പിച്ചിച്ചീന്തിയ അതേ ജൊഷ് ഹെയ്‌സൽവുഡിന്റ എക്രോസ് ദി ഓഫ് സ്റ്റാമ്പ് ഫുള്ളർ ഡെലിവറിയെ ലോംഗ് ഓഫ്‌ ബൗണ്ടറിയിലേക്ക് പറപ്പിച്ചു കൊണ്ട് ഗാബയിലെ ശവപ്പറമ്പിൽ , ടിം പെയിനിന്റ് സാമ്രാജ്യത്തിലേക്ക് , ഓസീസിന്റ് കണ്ണീർ വീഴ്ത്തി കൊണ്ട് റിഷഭ് പന്ത്‌ എന്ന 23കാരന്റ ഐതിഹാസിക സംഹാരതാണ്ഡവം അവിടെ പൂർത്തിയാക്കി…
Independence Day 2021 | Indias Greatest Overseas Test Series Wins Post Independence | Sourav Ganguly | Sunil Gavaskar | Cricket News | Ind vs Pak
വാക്കുകൾ കൊണ്ട് വർണിക്കാൻ ആവാത്ത ഇന്ത്യൻ അത്ഭുത വിജയം. അഡ്‌ലയ്ഡിൽ വീണ കണ്ണീരിന് ശേഷം രാജാവില്ലാതെ പടനയിക്കാൻ ചുമതലയേറ്റ അജിൻക്യ രഹാനെ എന്ന സൗമ്യനായ നായകന്റ സ്വപ്നതുല്യ ക്യാപ്റ്റൻസിയുടെ വിജയം.. പല വിജയങ്ങൾ ഇന്ത്യ ഇനി നേടും എന്നാലും ഈ വിജയത്തിന്റ തിളക്കം , അത് എന്നും ഉണ്ടാവും. സകല കടങ്ങളും വീട്ടി , ഒരു കണക്കും ബാക്കി വെയ്ക്കാതെ , ബോർഡർ – ഗവാസ്കർ ട്രോഫി നേടിയ ടീം ഇന്ത്യയുടെ ഈ മഹാവിജയം എന്നും പ്രത്യേകത നിറഞ്ഞത് തന്നെയാവും, ഉറപ്പ്..